മാമി തിരോധാനക്കേസ് അട്ടിമറിച്ചെന്ന് പിവി അന്‍വര്‍; 'നിലവിലെ അന്വേഷണ സംഘം ഒരു ചുക്കും ചെയ്യില്ല'
കോഴിക്കോട്: മാമി നിരോധാന കേസ് അട്ടിമറിച്ചെന്ന് പി വി അന്‍വര്‍. കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍. മാമി കേസില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. മികച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എസ് പി വിക്രമിനെ കേസന്വേഷണത്തില്‍ നിന്ന് പെട്ടെന്ന് മാറ്റിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. പോലീസിലെ ക്രിമിനല്‍വത്ക്കരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. എം ആര്‍ അജിത് കുമാറിന് മുകളില്‍ പരുന്തും പറക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.

കണ്ണൂരിൽ ആഷിർ എന്ന് യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിനെക്കുറിച്ചും അൻവർ പറഞ്ഞു. കണ്ണൂരിൽ 2017 ഡിസംബർ ആഷിർ എന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നെന്നും എന്നാൽ മയക്ക് മരുന്ന് മാഫിയ അന്വേഷണം തടഞ്ഞെന്നും ഒരു കൗൺസിലിംഗിൽ ആഷീർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നെന്നും അൻവർ പറഞ്ഞു.
ദ ഹിന്ദു പത്രത്തിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രി മലപ്പുറത്തെ അപാമാനിച്ചെന്നും മുഖ്യമന്ത്രി എന്തുകൊണ്ട് ഇക്കാര്യം മലയാളം മാധ്യമങ്ങളോട് പറഞ്ഞില്ലെന്നും ഇംഗ്ലീഷ് പത്രത്തില്‍ കൊടുത്താല്‍ ദില്ലിയില്‍ കിട്ടുമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കയ്യിലാണെന്ന് മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു. മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് പറയാത്തത്? ചോദ്യമുണ്ടാകും. വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശമാണോ? ദുരുദ്ദേശമാണോ?
കരിപ്പൂരിൽ ഇറങ്ങി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റ് ജില്ലകളിലേക്കും അടക്കം പോകുന്ന സ്വർണം മലപ്പുറത്താണ് പിടിക്കുന്നത്. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. ആ ജില്ലക്കാരനാണ് പ്രതിയെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ അദ്ദേഹം ഒരു സമുദായത്തിന് മേൽ അടിച്ചേൽപ്പിക്കുന്നു. അപകടരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രി ക്രിമനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കൈപിടിച്ച് വലിച്ചാലും കാല്‍പിടിച്ച് വലിച്ചാലും പിടിവിടില്ല. എന്താണ് കാരണം. എനിക്കറിയില്ല. ജനങ്ങള്‍ പരിശോധിക്കട്ടേ, എ ഡി ജി പി അജിത് കുമാറിന്റെ വിഷയം പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications