കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമംലംഘിക്കുന്ന അന്‍വര്‍ എംഎല്‍എയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിയമലംഘനങ്ങള്‍ നടത്തുന്ന പിവി അന്‍വര്‍ എംഎല്‍എയേ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എ യുടെ കയ്യേറ്റങ്ങള്‍ക്കേതിരെ നിലമ്പൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച സമരാജ്വാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ സികെ വിനീത് മാസല്ല, കൊലമാസ്സാണ്... ആനന്ദക്കണ്ണീരിൽ മുങ്ങി സോഷ്യൽ മീഡിയ!!ബ്ലാസ്റ്റേഴ്സിന്റെ സികെ വിനീത് മാസല്ല, കൊലമാസ്സാണ്... ആനന്ദക്കണ്ണീരിൽ മുങ്ങി സോഷ്യൽ മീഡിയ!!

പിവി അന്‍വര്‍ എംഎല്‍എ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചന്തക്കുന്നില്‍ രാവിലെ 10മുതല്‍ രാത്രി 10വരെ സമരജ്വാല നടത്തുന്നത്. രാവിലെ 10ന് സമരജ്വാല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ആറിന് പികെ കുഞ്ഞാലിക്കുട്ടി എംപി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പിവി അബ്ദുല്‍വഹാബ് എംപി എംഎല്‍എമാരായ എപി അനില്‍കുമാര്‍, കെഎന്‍എ ഖാദര്‍, വിടി ബല്‍റാം, പികെ ബഷീര്‍ എന്നിവര്‍ പങ്കെടുക്കത്തു.

chennithala

പിവി അന്‍വര്‍ എംഎല്‍എ യുടെ കയ്യേറ്റങ്ങള്‍ക്കേതിരെ നിലമ്പൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച സമരാജ്വാല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.


നിയമലംഘനങ്ങളുടെ പരമ്പരയാണ് പിവി അന്‍വര്‍ എംഎല്‍എ നടത്തുന്നത്, കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് വാട്ടര്‍തീം പാര്‍്ക്ക്, ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ അനുമതിയില്ലാതെ ഡാമും റോപ് വേയും. കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നു.എംഎല്‍എ രണ്ടു കേസില്‍ പ്രതിയും ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അന്‍വറിന്റെ രണ്ടു കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ അയോഗ്യരാക്കി. എറണാകുളം എടത്തല പഞ്ചായത്തില്‍ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ സുരക്ഷാമേഖലയില്‍ യാതൊരു അനുമതിയുമില്ലാതെയാണ് ഏഴു നില കെട്ടിടം പണിത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയാണ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ പ്രതിഷേധ പരിപാടിയാണ് നടത്തുന്നത്. .

രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെ നടക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ പങ്കെടുത്തു. പിവി അബ്ദുല്‍ വഹാബ് എംപി, ആര്യാടന്‍ മുഹമ്മദ് എന്നിവരും അന്‍വറിന്റെ കയ്യേറ്റത്തെയും സര്‍ക്കാര് നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ചു. നിയമസഭാ പരിസ്ഥതി കമ്മറ്റിയില്‍ നിന്ന് പിവി അന്‍വര്‍ എംഎല്‍എ യെ പുറത്താക്കണമെന്നും രമേഷ് ചെന്നിതതല പറഞ്ഞു. അന്‍വറിന്റെ കയ്യേറ്റങ്ങള്‍ക്കേതിരെ സമരം ശക്തമാക്കാന്‍ തന്നെയാണ് യുഡിഎഫ് തീരുമാനം.

English summary
PV Anwar was protected by pinarayi vijayan says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X