സ്കൂൾ ബസിനുള്ളിൽ കുട്ടി മരിച്ച സംഭവം; കിന്റർഗാർട്ടൻ അടച്ച് പൂട്ടാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്
ദോഹ: ഖത്തറില്‍ മലയാളി വിദ്യാര്‍ഥി സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ കിന്റർഗാർട്ടൻ അടച്ച് പൂട്ടാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടനെതിരെയാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശിയായ മിൻസ മറിയയായിരുന്നു അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്. സംഭവത്തിൽ സ്ഥാപനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.

കുട്ടിയുടെ മരണത്തിൽ അധികൃതരിൽ നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബസ് ജീവനക്കാർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും നിയമപ്രകാരമുള്ള ശക്തമായ നടപടികൾ അധികൃതർക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നതെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും അംഗീകരിക്കാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു.
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ
അതേസമയം കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയോടെ കൊച്ചിയിൽ എത്തിച്ചു. രണ്ട് ദിവസം നീണ്ട പരിശോധനകൾക്ക് ശേഷം ഇന്നലെ വൈകീട്ടായിരുന്നു മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്.
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കെജി 1 വിദ്യാർത്ഥിയായ മിൻസ മറിയ മരണപ്പെടുന്നത്. കുട്ടിയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു അന്ന്. രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങി പോകുകയായിരുന്നു. ബസ് സ്കൂളിൽ എത്തിയപ്പോൾ മറ്റ് കുട്ടികൾ ഇറങ്ങിയെങ്കിലും കുട്ടി അറിഞ്ഞില്ല. ഇത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് പോകുകയായിരുന്നു. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് ബസ് തുറന്നപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖത്തറില്‍ ഡിസൈനിങ് മേഖലയില്‍ ജോലി ചെയ്യുകയാണ് മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ. മാതാവ് ഏറ്റുമാനൂർ സ്വദേശിയായ സൗമ്യ.












Click it and Unblock the Notifications