Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടില്‍ നിത്യ സന്ദര്‍ശകനെന്ന് വിഡി സതീശന്‍; തെളിവുണ്ടോ?

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും നിയമമന്ത്രി പി രാജീവും തമ്മിലുള്ള പോര് തുടരുന്നു. ഇരുവരും ആര്‍എസ്എസ് ബന്ധം ആരോപിച്ചാണ് പോരിനിറങ്ങിയിട്ടുള്ളത്. ഇന്ന് മാധ്യമങ്ങളെ കണ്ട വിഡി സതീശന്‍ മന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി നേതാവുമായി അടുത്ത ബന്ധമാണെന്ന് ആരോപിച്ചു. മന്ത്രിയുടെ വീട്ടിലും ഓഫീസിലും നിത്യസന്ദര്‍ശകനാണ് വാര്‍ത്താസമ്മേളനം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് എന്ന് ആര്‍വി ബാബുവിനെ പരോക്ഷമായി സൂചിപ്പിച്ച് വിഡി സതീശന്‍ പറഞ്ഞു. പിന്നീട് മറുപടി വാര്‍ത്താസമ്മേളനം നടത്തിയ പി രാജീവ്, ഈ ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു.

p

വിഡി സതീശന്റെ വാക്കുകള്‍ ഇങ്ങനെ- ''മന്ത്രി പി രാജീവിന്റെ വീട്ടിലെയും ഓഫീസിലെയും നിത്യസന്ദര്‍ശകനാണ് ഈ ഹിന്ദു ഐക്യവേദി നേതാവ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രവര്‍ത്തിച്ചയാളാണ്. രാജീവിന്റെ നിര്‍ദേശ പ്രകാരമാണ് എനിക്കെതിരെ നിരന്തരം പത്രസമ്മേളനം നടത്തുന്നത്. നിയമസഭയില്‍ എല്ലാ സിപിഎം നേതാക്കളും പ്രതിപക്ഷ നേതാവിനെതിരെ സംസാരിക്കുകയാണ്. തന്റെ പ്രതിഛായ ഇല്ലാതാക്കാനാണ് ശ്രമം. അവര്‍ക്ക് നേതൃത്വം കൊടുക്കുന്നത് പി രാജീവാണ്. അതിന് കാരണം തൃക്കാക്കരയിലെ അവരുടെ ദയനീയ പരാജയമാണ്. തൃക്കാക്കരയിലെ തോല്‍വി ഈഗോ പ്രശ്‌നമാക്കി എടുത്ത് എന്റെ പിറകെ നടക്കുകയാണ് പി രാജീവ്.

ഹിന്ദു ഐക്യവേദി നേതാവ് പത്ര സമ്മേളനം നടത്തിയത് പി രാജീവ് പറഞ്ഞിട്ടാണ്. ഒരു ക്രഡിബിലിറ്റിയും ഇല്ലാത്ത വ്യക്തി ഞാന്‍ 2001ലും 2016ലും വോട്ട് ചോദിച്ച് ആര്‍എസ്എസിന്റെ ഓഫീസില്‍ പോയി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കാനാണ്. സിപിഎമ്മിന്റെ ആര്‍എസ്എസ് ബന്ധം എന്നെ കൊണ്ട് പറയിപ്പിച്ചതാണ്. ആര്‍എസ്എസിന്റെ വോട്ട് നേടിയല്ലേ നിങ്ങള്‍ ജയിച്ചുവന്നത് എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ എനിക്ക് തന്നെ വിഷമമായി. പക്ഷേ, എല്ലാം നിങ്ങള്‍ പറയിപ്പിച്ചതാണെന്നും'' വിഡി സതീശന്‍ പ്രതികരിച്ചു. സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുടെ മുഴുവന്‍ ഭാഗങ്ങളും പോലീസിന് കൈമാറാന്‍ യുഡിഎഫ് തയ്യാറാണെന്നും വിഡി സതീശന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മന്ത്രി പി രാജീവിന്റെ പ്രതികരണം- പ്രശ്‌നങ്ങളെ പക്വമായി സമീപിക്കണം. രാഷ്ട്രീയമായി നേരിടണം. അതാണ് പ്രതിപക്ഷ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഹിന്ദു ഐക്യവേദി എന്ന പദം പോലും ഞാന്‍ പറഞ്ഞിരുന്നില്ല. വിഎസുമായി ബന്ധപ്പെട്ട് വന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചെയ്തത്. വിഡി സതീശനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് എന്റെ ഓഫീസില്‍ വന്നത് തെളിയിക്കാമോ. ഇത്രയും നിരുത്തരവാദപരമായി പ്രതിപക്ഷ നേതാവ് സംസാരിക്കാമോ. നിങ്ങളെ കുറിച്ചുള്ള സമൂഹത്തിലുള്ള ധാരണ ഇടിയുമെന്ന് വിഡി സതീശന്‍ മനസിലാക്കണം. അദ്ദേഹം കഴിഞ്ഞ ദിവസം സഭയില്‍ നോട്ടീസ് അവതരിപ്പിച്ചപ്പോള്‍ ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടു. അത് അദ്ദേഹത്തിന് ബുദ്ധിമുണ്ടാക്കിയേക്കാമെന്നും പി രാജീവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+