വിജ്ഞാനം നേടാനുള്ള മത്സരബുദ്ധിയില്‍ വലിപ്പച്ചെറുപ്പമില്ല; ക്വിസ് ക്ലബ് കാസര്‍കോട് ശ്രദ്ധേയമാകുന്നു
കാസര്‍കോട്: ചോദ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഉത്തരങ്ങള്‍ മഴ പോലെ ചെയ്യും. അവിടെ വിദ്യാര്‍ത്ഥി എന്നോ ഉന്നത ഉദ്യോഗസ്ഥനോ എന്നൊക്കെയുള്ള വലിപ്പച്ചെറുപ്പമില്ല. വിജയികളില്‍ അതിന്റെ അഹങ്കാരം പ്രകടമാവില്ല. പരാജയപ്പെട്ടവരില്‍ നിരാശയം. അവര്‍ അടുത്ത ചോദ്യത്തെ, മത്സരത്തെ പ്രതീക്ഷിച്ച് നില്‍ക്കും. വിജ്ഞാനം നേടാനുള്ള ത്വര അവരില്‍ പ്രത്യേക ഈര്‍ജ്ജവും ഉത്തേജകവും നല്‍കും.
പറഞ്ഞ് വരുന്നത് കാസര്‍കോട്ടെ ക്വിസ് മത്സരാര്‍ത്ഥികളുടെ കൂട്ടായ്മയായ ക്വിസ് ക്ലബ്ബിനെകുറിച്ചാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൊട്ട് ജില്ലാ കലക്ടര്‍ വരെയുള്ള ഒത്തിരിപേര്‍ ഈ കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരാണ്. ഇതിന്റെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 214 പേരാണ് നിലവില്‍ അംഗങ്ങളായിട്ടുള്ളത്. മനസിനെ ഉണര്‍ത്തുന്ന, ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന മത്സരവിനോദമായ ക്വിസിനെ നെഞ്ചിലേറ്റിയവരാണ് ഇവരെല്ലാം.

ക്വിസിനെ ഒരു ഗെയിം പോലെ കൊണ്ട് വരാനുള്ള ലക്ഷ്യത്തോടെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷനില്‍ പ്രചോദനം ഉള്‍കൊണ്ടാണ്ടാണ് ഏതാനും വര്‍ഷം മുമ്പ് ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യ പിറവി എടുക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മലയാളികളാണ്. സൊസൈറ്റിക്ക് കീഴില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ക്വിസ് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്ലബ്ബുകള്‍ക്ക് കീഴില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വിജ്ഞാന ദാഹികള്‍ക്ക് പ്രോത്സാഹനം നല്‍കി നിരന്തരം ക്വിസ് മത്സരങ്ങള്‍ നടന്നുവരുന്നു.
ക്വിസ് ക്ലബ്ബ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. സാമ്പ്രദായിക ചോദ്യങ്ങളില്‍ നിന്ന് മാറി ചുറ്റുമുള്ള കാര്യങ്ങള്‍ പുതുമയോടെയും രസകരമായും ചോദ്യങ്ങളാവുന്നുവെന്നതാണ് ക്വിസ് ക്ലബ്ബ് നടത്തുന്ന മത്സരങ്ങളെ ജനകീയമാക്കുന്നതും പുതിയ ആളുകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നതും.
കീഴാറ്റൂര്‍ കര്‍ഷക പ്രക്ഷോഭം; മുഖ്യമന്ത്രി ദില്ലിയിലേക്ക്, വയല്‍ക്കിളി സമരം വിജയം കാണുന്നു
പതിനായിരങ്ങള്‍ അംഗങ്ങളായ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ച് ശ്രദ്ധേയനായ തളങ്കര സ്വദേശിയും യു.എ.ഇയില്‍ ബിസിനസ് ഡവലപ്‌മെന്റ് മാനേജറുമായ തഹ്‌സിന്‍ തായലാണ് ക്വിസ് ക്ലബ് കാസര്‍കോടിന്റെ കോര്‍ഡിനേറ്റര്‍. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവാണ് മുഖ്യ രക്ഷാധികാരി. സ്വരാഗ് കുണ്ടംകുഴി, എ.കെ അഹ്‌റാസ് കമ്പാര്‍, ഹരിശങ്കര്‍ വിദ്യാനഗര്‍ തുടങ്ങിയവരാണ് കൂട്ടായ്മയെ നയിക്കുന്നത്.
ക്വിസ് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടന്നുവരുന്നു. കലക്ടറുടെ സാന്നിദ്ധ്യത്തില്‍ എല്ലാ മാസവും ഒരു അവധി ദിനത്തില്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ കലക്ട്രേറ്റില്‍ ഒത്തുചേരുകയും ഇന്‍ഫോര്‍മല്‍ ക്വിസ് മത്സരം നടത്താറുമുണ്ട്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഐ.ടി. പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റിട്ട. ചെയ്തവര്‍, വീട്ടമ്മമാര്‍ അങ്ങിനെ ക്വിസ് മത്സരങ്ങളെ ഇഷ്ടപ്പെടുന്ന നിരവധി പേരാണ് ഈ കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്.












Click it and Unblock the Notifications