കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂര്‍ കര്‍ഷക പ്രക്ഷോഭം; മുഖ്യമന്ത്രി ദില്ലിയിലേക്ക്, വയല്‍ക്കിളി സമരം വിജയം കാണുന്നു

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരം വിജയിക്കുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ദില്ലിയിലേക്ക് തിരിക്കും. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്രയുടെ ലക്ഷ്യം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. കീഴാറ്റൂര്‍ ബൈപ്പാസ് വിഷയമാണ് മുഖ്യമന്ത്രിയും നിതിന്‍ ഗഡ്കരിയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയുടെ പ്രധാന വിഷയമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃകശശികലയുടെ രഹസ്യം പൊളിച്ച രൂപ; ബിജെപിയെയും ഞെട്ടിച്ചു, കൈയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃക

വയല്‍ക്കിളികള്‍ സമരം കൂടുതല്‍ ശക്തമാക്കിയിരിക്കെയാണ് സര്‍ക്കാര്‍ അനുനയ നീക്കം നടത്തുന്നത്. വയലിലൂടെ ബൈപാസ് നിര്‍മിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നാണ് വയല്‍ക്കിളികളുടെ നിലപാട്. ബദല്‍മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ബദല്‍മാര്‍ഗം കണ്ടെത്തിയില്ലെങ്കില്‍ ലോങ് മാര്‍ച്ച് അടക്കമുള്ള സമരം തുടങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

pinarayi1

ബൈപാസ് അലൈമെന്റ് മാറ്റാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തുടക്കത്തില്‍ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സമരം ശക്തമാകുകയും സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്ന ആശങ്ക ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമവുമായി സര്‍ക്കാര്‍ നീങ്ങുന്നത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നിരുന്നു. ഞായറാഴ്ച കണ്ണൂരില്‍ നിന്ന് കീഴാറ്റൂര്‍ വയലിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരും അനുഭാവികളും സമരപ്പന്തല്‍ വീണ്ടും കെട്ടുകയും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിജെപിയും കോണ്‍ഗ്രസും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തിന്റെ കാര്യത്തില്‍ അന്തിമ നിലപാടെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് സിപിഎം നേതാക്കളുടെ വാദം. പാതയുടെ അലൈന്‍മെന്റ് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും ദേശീയ പാതാ അതോറിറ്റിക്കാണ് അധികാരമെന്നും നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് വ്യക്തമാക്കിയിട്ടുണ്ട്. സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

 ത്രിപുരയില്‍ ബിജെപിക്കാര്‍ മുസ്ലിംകളെയും ആക്രമിച്ചു; കൊള്ളയടിച്ചു, പുറത്താക്കി, സിപിഎം പറയുന്നു... ത്രിപുരയില്‍ ബിജെപിക്കാര്‍ മുസ്ലിംകളെയും ആക്രമിച്ചു; കൊള്ളയടിച്ചു, പുറത്താക്കി, സിപിഎം പറയുന്നു...

English summary
Keezhattoor Protest: CM will go to Delhi to meet Minister Nithin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X