ഐഎന്‍എലില്‍ സമവായം ആശങ്കയില്‍; പ്രസിഡന്റ് എത്തിയിട്ടും കാര്യമില്ല... ദേവര്‍കോവിലിനെതിരെ സിപിഎമ്മിന് അതൃപ്തി
കോഴിക്കോട്: ഐഎന്‍എലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ സമവായ ശ്രമങ്ങള്‍ ഒരുവഴിക്ക് നടന്നുവരികയാണ്. എന്നാല്‍ ആ സമവായങ്ങള്‍ ഫലവത്താകുമോ എന്ന ആശങ്ക ഇടതുമുന്നണിയ്ക്കുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇടതുമുന്നണിയുടേയും സിപിഎമ്മിന്റേയും നീക്കം. രണ്ട് ദിവസമായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇതിന്റെ സൂചനയാണ്.
അതിനിടെയാണ് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ കേരളത്തിലെത്തിയത്. ഇത് സമവായ ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതിനിടയില്‍ സംഭവിച്ച മറ്റ് ചില കാര്യങ്ങള്‍ സമവായത്തിന്റെ സാധ്യതകള്‍ വീണ്ടും ഇളക്കിമറിച്ചിരിക്കുകയാണ്.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയ പ്രശ്നത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഒരു നിലപാട് സ്വീകരിക്കരുത് എന്നായിരുന്നു സിപിഎമ്മിന്റെ നിര്‍ദ്ദേശം. ഐഎന്‍എലിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കണമെന്നും മന്ത്രി അതില്‍ ഇടപെട്ട് സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാക്കരുത് എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം അഹമ്മദ് ദേവര്‍കോവില്‍ ലംഘിച്ചിരിക്കുന്നു എന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം കാസിം ഇരിക്കൂര്‍ വിഭാഗം യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെ ദേവര്‍കോവില്‍ ഏത് പക്ഷത്താണെന്ന് വ്യക്തമായിരിക്കുകയാണ് എന്നാണ് എതിര്‍പക്ഷത്തിന്റെ ആക്ഷേപം. സമാന്തര യോഗങ്ങളില്‍ പങ്കെടുക്കുകയോ പക്ഷം പിടിക്കുകയോ ചെയ്യരുത് എന്ന സിപിഎം നിര്‍ദ്ദേശം ദേവര്‍കോവില്‍ ലംഘിച്ചു എന്നാണ് വഹാബ് പക്ഷം പറയുന്നത്.

പത്തനംതിട്ടയില്‍ നടന്നത് സമാന്തര യോഗം ആയിരുന്നില്ല എന്നതാണ് അഹമ്മദ് ദേവര്‍കോവിലിന്റെ നിലപാട്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അഹമ്മദ് ദേവര്‍കോവില്‍. കാസിം ഇരിക്കൂര്‍ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചത് എപി അബ്ദുള്‍ വഹാബിനെ പുറത്താക്കിയതും ദേശീയ നേതൃത്വം ആയിരുന്നു. എന്തായാലും പത്തനംതിട്ടയിലെ യോഗത്തില്‍ മന്ത്രി പങ്കെടുത്ത വിവരം സിപിഎമ്മിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയും ഉണ്ട്.

ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ കഴിഞ്ഞ ദിവസം കാസര്‍ഗോട് എത്തിയിരുന്നു. ഐഎന്‍എല്‍ നേതാവിന്റെ മകളുടെ വിവാഹത്തിനാണ് അദ്ദേഹം എത്തിയത്. ഇതേ സമയം തന്നെ കാസിം ഇരിക്കൂറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കാസര്ഗോടുണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഔദ്യോഗിക ചടങ്ങിനായി മന്ത്രി അഹമ്മദ് ദേവര്‍കോവിലും കാസര്‍ഗോട് എത്തിയിരുന്നു. ഒത്തുതീര്‍പ്പ് സാധ്യതകള്‍ക്ക് ദേശീയ പ്രസിഡന്റ് വരവ് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.

ഇതിനിടെ ഇടത് മുന്നണിയുടെ ഭാഗത്ത് നിന്ന് ശക്തമായ ചില സൂചനകളും ഐഎന്‍എലിന് നല്‍കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഐഎന്‍എല്‍ പ്രതിനിധിയെ ഒഴിവാക്കി എന്നതാണ് അതില്‍ പ്രധാനം. നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുന:സംഘടന. 2006 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്തെല്ലാം ഐഎന്‍എലിന് ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നും ഓര്‍ക്കേണ്ടത്. കഴിഞ്ഞ കമ്മിറ്റിയില്‍ തൃക്കരിപ്പൂരില്‍ നിന്നുള്ള ഐഎന്‍എല്‍ നേതാവ് ഷംസുദ്ദീനെ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ പാര്‍ട്ടി പ്രതിനിധിയെ ഒഴിവാക്കിയ വിഷയം എല്‍ഡിഎഫിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നത്.

സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും ഐഎന്‍എലിനെ ഒഴിവാക്കി എന്നതാണ് മറ്റു വാര്‍ത്ത. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷത്തിലേക്ക് ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും എല്ലാം പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത ബിജെപിയ്ക്ക് വരെ ക്ഷണമുണ്ട്. എന്നാല്‍ ഐഎന്‍എലിന് ക്ഷണമില്ലെന്നാണ് മാധ്യമ വാര്‍ത്തകള്‍. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ക്ഷണമില്ലെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്. കാസിം ഇരിക്കൂറിനെ ക്ഷണിച്ചിരുന്നു എന്നാണ് തദ്ദേശ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. ഓഗസ്റ്റ് 17 നടക്കുന്ന രജത ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്.

ഐഎന്‍എലിലെ പ്രശ്നങ്ങള്‍ ഐഎന്‍എല്‍ തന്നെ തീര്‍ക്കണം എന്നാണ് സിപിഎം നിലപാട്. രണ്ട് പാര്‍ട്ടിയായി നിന്നാല്‍ മുന്നണിയിലും മന്ത്രിസഭയിലും സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലായിരുന്നു കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന് അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ചകള്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഇരുവിഭാഗവും ഈ നീക്കത്തിനോട് അനുകൂല സമീപനമായിരുന്നു സ്വീകരിച്ചത്. എന്നാല്‍, പിന്നീട് കാസിം ഇരിക്കൂര്‍ വിഭാഗം പിറകോട്ട് പോയി എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്. മുസ്ലീം ലീഗ് പിളര്‍ന്ന് ഐഎന്‍എല്‍ രൂപീകരിച്ചതിന് ശേഷം അവര്‍ എന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാല്‍ നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുന്നണിയില്‍ ഇടം കിട്ടിയത്.

ഏത് വിധേനയും പ്രതിസന്ധി തീര്‍ത്ത് മുന്നണിയില്‍ തുടരണം എന്ന നിലപാടാണ് എപി അബ്ദുള്‍ വഹാബ് വിഭാഗത്തിന്. തങ്ങള്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് എപി അബ്ദുള്‍ വഹാബ് വണ്‍ഇന്ത്യയോട് നേരത്തേ പ്രതികരിച്ചിരുന്നു. എന്നാല്‍ കാസിം ഇരിക്കൂര്‍ വിഭാഗം ഇതിനോട് മുഖം തിരിക്കുന്നു എന്നൊരു ആക്ഷേപം വഹാബ് വിഭാഗത്തിനുണ്ട്. അനുരഞ്ജന ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന നിര്‍ദ്ദേശവും വഹാബ് വിഭാഗം നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ ഫലവത്തായി മുന്നോട്ട് പോകാത്തതില്‍ അണികള്‍ക്കിടയില്‍ വലിയ എതിര്‍പ്പും നിരാശയും ഉണ്ട്.
Recommended Video

അനുരഞ്ജന ശ്രമങ്ങള്‍ നടക്കുന്നതിനിടെ കാസിം ഇരിക്കൂര്‍ വിഭാഗം, ഏകപക്ഷീയമായി മെമ്പര്‍ഷിപ്പ് കാമ്പയിനുമായി രംഗത്ത് വന്നതും വഹാബ് വിഭാഗത്തെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇത്തരമൊരു അംഗത്വ കാമ്പയിന് നടത്തുന്നതിന് പിന്നില്‍ ഗൂഢോദ്ദേശം ഉണ്ടെന്നാണ് ആക്ഷേപം.
എന്തായാലും ഐഎന്‍എല്‍ ഇപ്പോള്‍ പാഴാക്കിക്കളയുന്നത് ഒരു സുവര്‍ണാവസരം ആണെന്നാണ് പൊതു വിലയിരുത്തല്‍. മുസ്ലീം ലീഗ് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന മട്ടില്‍ വലിയ പ്രതിസന്ധികളില്‍ വീണുകിടക്കുകയാണ്. ലീഗ് പിളര്‍ന്നുവന്ന ഐഎന്‍എലിനെ സംബന്ധിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനും മുസ്ലീം ലീഗിനെ കടന്നാക്രമിക്കാനും സാധ്യമാകുന്ന ഒരു അവസരമായിരുന്നു ഇത്. ഐഎന്‍എലിലെ പിളര്‍പ്പിന്റെ പേരില്‍ ഏറ്റവും അധികം പരിഹസിച്ചതും മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ ആയിരുന്നു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!









Click it and Unblock the Notifications