Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മക്ക് വേണ്ടി രാഹുല്‍ ഈശ്വര്‍ രംഗത്ത്

കൊച്ചി: അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യയും ഓസ്‌ട്രേലിയന്‍ സ്വദേശിനിയുമായ ഗെയ്ല്‍ ട്രെഡ്വല്‍ തന്റെ പുസ്തകത്തിലൂടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലാണ് രാഹുല്‍ പ്രതികരിച്ചത്.

മോശം മുസ്ലീങ്ങളാണ് അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ഇവര്‍ക്കൊപ്പം വ്യാജ ഇടതുപക്ഷക്കാരും ഉണ്ട്. മുസ്ലീങ്ങള്‍ രണ്ട് തരമാണ്. അതിലെ മോശം മുസ്ലീങ്ങളാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Rahul Easwar

ട്രെഡ്വല്‍ തന്റെ പുസ്തകത്തിലൂടെ തുറന്ന് പറച്ചിലല്ല നടത്തിയിരിക്കുന്നത്. തെളിവില്ലാത്ത ആരോപണങ്ങളാണ്. ഇവര്‍ക്ക് പിന്നില്‍ ഏതെങ്കിലും വിദേശ ഏജന്‍സികള്‍ ഉണ്ടോ എന്ന് അന്വേഷിക്കണം എന്നും രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

അമ്മയുടെ സാമ്രാജ്യം സന്പത്തിന്റേതല്ല മറിച്ച് സ്‌നേഹത്തിന്റേതാണെന്നും രാഹുല്‍ പറയുന്നു. മഠത്തിന് ലഭിച്ച പണം മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ആഭരണങ്ങള്‍ ഉപയോഗിക്കാത്ത അമ്മ ആഭരണപ്രിയയാണെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും രാഹുല്‍ പ്രതികരിച്ചു.

ഹോളി ഹെല്‍; എ മെമ്മയര്‍ ഓഫ് ഫെയ്ത്ത് , ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നസ് എന്ന പുസ്തകത്തിലാണ് ഗെയ്ല്‍ ട്രെഡ്വല്‍ അമൃതാനന്ദമയിക്കെതിരേയും മഠത്തിനെതിരേയും രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 20 വര്‍ഷം അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്നു ഗായത്രി എന്ന പേര് സ്വീകരിച്ച ഗെയ്ല്‍ ട്രെഡ്വല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+