സ്മൃതി മണ്ഡപ ഉദ്ഘാടനത്തിന് രാഹുല്‍ എത്തിയില്ല; വിശ്വാസ്യത തകര്‍ക്കുമെന്ന് ശശി തരൂര്‍, ക്ഷമ ചോദിച്ച് സുധാകരന്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയതിന് പിന്നാലെ വിവാദം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താതിരുന്നത് ആണ് വിവാദത്തിന് കാരണമാകുന്നത്.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റേയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ശശി തരൂര്‍ എം പിയും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടമാണ് സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് എത്തിയിരുന്നത്.

എന്നാല്‍ മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി മാത്രം സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ എത്തിയില്ല. ഇതാണ് വിവാദമായത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നത് എന്ന് ശശി തരൂര്‍ തുറന്നടിച്ചു. അതേസമയം നിംസ് എം ഡിയോട് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തി എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റേയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചിരുന്നത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നു. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നതാണ്.

ഇത് പ്രകാരം ഇന്ന് വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എം പി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ഡി സി സി അധ്യക്ഷന്‍ പാലോട് രവി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കളെത്തിയിരുന്നു. ഇതോടൊപ്പം ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെ ഇ മാമന്റെ കുടുംബാംഗങ്ങളും എത്തി.
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
എന്നാല്‍ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി എന്നല്ലാതെ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടുമായി. പറയാം എന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications