Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം പിന്തുണ പ്രഖ്യാപിച്ചത് കൂറുകൊണ്ടല്ല, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം': കെ സുധാകരന്‍

സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ടാണ് സിപിഎം രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്ന് കെ സസുധാകരന്. രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സി.പി.എം പിന്തുണ നൽകിയതെന്ന് കെ.സുധാകരൻ ചോദിച്ചു.. രാഹുലിനല്ല പിന്തുണ എന്നാണ് പറയുന്നെങ്കിൽ ഗോവിന്ദൻ മാസ്റ്ററുടെ ബുദ്ധിക്ക് എന്തോ പ്രശ്നം ഉണ്ടെന്നും സംസ്ഥാനത്തെ പൊലീസുകാർ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ കരിനിയമങ്ങൾ ഉപയോഗിക്കുകയാണെന്നും അതിന് ഉത്തരം പറയേണ്ടത് ഇടതുപക്ഷമാണെന്നും സുധാകരൻ പറഞ്ഞു

ജനാധിപത്യത്തിന്റെ ആത്മാവ് വിമർശനമാണെന്നും വിമർശിക്കാൻ അവസരമില്ലെങ്കിൽ അത് ജനാധിപത്യമല്ലെന്നും കെ. സുധാകരൻ പറഞ്ഞി. ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പി അമ്മാനമാടുകയാണെന്നും ഇതിലും വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്തിട്ടുണ്ടെന്നും ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു. എന്താണ് രാഹുൽ ഗാന്ധിക്ക് എതിരായ കുറ്റം എന്നത് അവ്യക്തമാണ്, ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണ കൂടം തല കുനിക്കുമെന്നും ജനം പ്രതീക്ഷയോടെ നോക്കുന്ന

K Sudhakaran neww

രക്ഷകനാണ് രാഹുൽ ഗാന്ധിയെന്നും സുധാകരൻ പറഞ്ഞു.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് ബി.ജെ.പി മറുപടി പറയേണ്ടിവരുമെന്നും ഉയർന്നുവരുന്ന ജനരോഷത്തിനു മുന്നിൽ കേന്ദ്രസർക്കാരിന് മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ കിഴക്കേകോട്ട ഗാന്ധി പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യം ബി.ജെ.പി അമ്മാനമാടുകയാണ്. ജനാധിപത്യത്തിൻറെ ആത്മാവ് വിമർശനമാണ്. ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണകൂടം തല കുനിക്കുമെന്നും സുധാകരൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കല്ല സിപിഎം പിന്തുണ നൽകിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യക്തിപരമായി ആർക്കും അല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളോടുള്ള കേന്ദ്ര ഏജൻസികളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. ഓരോ സംസ്ഥാനങ്ങളിലെയും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിലടക്കം സിപിഎമ്മിൻറെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഏത് ഉപതെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുപക്ഷം തയ്യാറാണ് എന്ന് എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+