Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ ഗാന്ധിക്കല്ല സിപിഎം പിന്തുണ നൽകിയത്, കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തത്': എംവി ഗോവിന്ദൻ

ഡൽഹി: രാഹുൽ ഗാന്ധിക്കല്ല സിപിഎം പിന്തുണ നൽകിയതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യക്തിപരമായി ആർക്കും അല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളോടുള്ള കേന്ദ്ര ഏജൻസികളുടെ നടപടി ജനാധിപത്യവിരുദ്ധമാണ്. ഓരോ സംസ്ഥാനങ്ങളിലെയും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കാനാണ് നീക്കം. പശ്ചിമ ബംഗാളിലടക്കം സിപിഎമ്മിൻറെ പ്രധാന എതിരാളി ബി.ജെ.പിയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഏത് ഉപതെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ ഇടതുപക്ഷം തയ്യാറാണ് എന്ന് എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള നിയമപോരാട്ടമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടി രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ഇന്ത്യൻ ജനാധിപത്യം അനുവദിക്കില്ല.

MV Govindan

അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് അയോഗ്യനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു അതേസമയം, രാഹുൽ ​ഗാന്ധിയെ ആയോ​ഗ്യനാക്കിയ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്ത് എത്തിയരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുതയുടെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം.മണി എംഎൽഎും രം​ഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധിയെ ശിക്ഷിച്ചത് ശുദ്ധ അസംബന്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധിയിലാണ്. ഇതിനെതിരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിൽക്കണമെന്നും മാധ്യമങ്ങളോട് മണി പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചതിന് രാഹുലിനെ കോടതി ശിക്ഷിച്ചത് ജനാധിപത്യവിരുദ്ധമാണ്.

മോദി എന്ന ഭരണാധികാരി ഏറ്റവും വലിയ വിമർശനങ്ങൾ ഏൽക്കാൻ ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് മോദി. എന്തു വൃത്തികേടും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഒരു പാർട്ടിയും അദ്ദേഹത്തിന്റെ ഒരു കാളികൂളി സംഘമായ ആർഎസ്എസുമാണ്. മഹാത്മാഗാന്ധിയെ കൊന്നത് ന്യായമാണെന്നു വാദിക്കുന്ന കള്ളപ്പരിശകളല്ലേ ഇവർ. ഇവരിൽനിന്ന് വേറെന്താണ് പ്രതീക്ഷിക്കുന്നത്? മണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+