രാഹുലിന്‍റെ സമ്മര്‍ദ്ദം: അവസാനം പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരു വനിത? സാധ്യത ഈ ജില്ലയില്‍
തിരുവനന്തപുരം: പല തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെങ്കിലും ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക എത്രയും പെട്ടെന്ന് തന്നെ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും. തുടര്‍ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോവും.
പരാതികള്‍ ഉന്നയിച്ച മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുമെങ്കിലും അവരുടെ നിര്‍ദേശത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. അതേസമയം പട്ടികയില്‍ വനിതകളെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അവസാനവട്ടത്തില്‍ ചില ചര്‍ച്ചകള്‍ നടന്നേക്കുമെന്ന സൂചനയാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും

പാര്‍ട്ടി പുനഃസംഘടന നടത്തുമ്പോള്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും സമര്‍പ്പിച്ച സാധ്യത പട്ടികയില്‍ ഒരു വനിതകള്‍ പോലും ഇടം പിടിച്ചിരുന്നില്ല. ബിന്ദു കൃഷ്ണ ഡിസിസിയുടെ തലപ്പത്തുള്ള കൊല്ലത്ത് നിന്നടക്കം പകരം വന്ന പേരുകള്‍ എല്ലാം പുരുഷന്‍ മാരുടേതായിരുന്നു.

തുടക്കത്തില്‍ മൂന്നോളം വന്നിതകള്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനം തൃശൂരിലായിരുന്നു. പത്മജാ വേണുഗോപാലിന്‍റെ പേരായിരുന്നു ഇവിടെ നിന്നും ഉയര്‍ന്ന് വന്നത്. എന്നാല്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ പത്മജ പുറത്താവുകയായിരുന്നു.

വയനാട്ടിലും അവസാന നിമിഷം വരെ പികെ ജയലക്ഷ്മിയുണ്ടായിരുന്നു. എന്നാല്‍ പട്ടിക ഹൈക്കമാന്‍ഡിലേക്ക് എത്തിയപ്പോള്‍ ജില്ലയില്‍ നിന്നും ഇടം പിടിച്ചവര്‍ പുരുഷന്‍ മാര്‍ മാത്രമായി. ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍റെ പേരാണ് പറഞ്ഞുകേണ്ട മറ്റൊരു പേര്. എന്നാല്‍ ഈ ചര്‍ച്ചകള്‍ തുടക്കത്തില്‍ തന്നെ അവസാനിച്ചു.

വനിതകളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സരിന്‍ ഉള്‍പ്പടേയുള്ളവരാണ് വിഷയത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിലപാട് കര്‍ശനമാക്കി രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയത്. ഇതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി.

വനിതകള്‍ ഒഴിവായ സാഹചര്യ രാഹുല്‍ ഗാന്ധിയെ ബോധിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കും. എന്നിട്ടും രാഹുല്‍ ഗാന്ധി വഴങ്ങിയില്ലെങ്കിലും ഒരു ജില്ലയിലെങ്കിലും വനിതയെ പരിഗണിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ തൃശൂര്‍, വയനാട് ജില്ലകളാവും പരിഗണനയില്‍. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യത വയനാട്ടിലാണ്. തര്‍ക്കം നിലനില്‍ക്കുന്ന പാലക്കാട് ദളിതയായ വനിതയെ പരിഗണിക്കാനുള്ള ചര്‍ച്ചയുമുണ്ട്.

വനിതകള്‍ ഉണ്ടാവുമോയെന്ന കാര്യം സുധാകരനും ഹൈക്കമാന്‍ഡും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ വ്യക്തമാവും. പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് താരിഖ് അന്‍വറുമായി അന്തിമ കൂടികാഴ്ച്ച നടത്തുക എന്നതാണ് കെ സുധാകരന്‍ ദില്ലിയിലേക്ക് എത്തുന്നതിന്‍റെ പ്രധാന ഉദ്ദേശമെങ്കിലും കേരളത്തിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയാവും.

ചര്‍ച്ചകള്‍ നടക്കുമെങ്കിലും വനിതാ പരിഗണന ഒഴികേയുള്ള ഒരു മാറ്റത്തിനും സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാവരുമായി ആലോചിച്ച് തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്തരുത് എന്നാണ് കെ സുധാകരന്റെ അഭിപ്രായം. വനിതകളുടെ പരിഗണനയില്‍ രാഹുല്‍ ഗാന്ധി സമ്മര്‍ദ്ദം ചെലുത്തുന്നത് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള പ്രതിസന്ധി.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍


Click it and Unblock the Notifications