കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വെള്ളിയാഴ്ച വയനാട്ടില്‍ എത്തും! ജനങ്ങള്‍ക്ക് നന്ദി അർപ്പിക്കാന്‍ എത്തുന്നുവെന്ന് ട്വീറ്റ്

  • By
Google Oneindia Malayalam News

വയനാട്: മോദി തരംഗത്തിനിടയിലും മൃഗീയ ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച് വിട്ട വയനാട്ടുകാരെ കാണാന്‍ എത്താനിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം ഈ വെള്ളിയാഴ്ച വയനാട്ടില്‍ എത്തി വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കും. വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ എത്തുമെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ അറിയിച്ചത്.

teamwaya-1

<strong>വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!</strong>വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം വലിച്ചാല്‍ വിയര്‍ക്കും!

മോദി തരംഗത്തില്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് നേരിട്ടത്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച രാഹുല്‍ ഇതുവരെ ദില്ലി വിട്ട് പുറത്തുപോയിട്ടില്ല. ഇതിനിടയിലാണ് രാഹുല്‍ തന്‍റെ മണ്ഡലത്തിലേക്ക് വരാന്‍ ഒരുങ്ങുന്നത്. അതിനിടെ നിയുക്ത എംപി എന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തില്‍ തന്‍റെ ആദ്യ ഇടപെടലും നടത്തി.

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തെഴുതി. പനമരം പഞ്ചായത്തിലെ വി ദിനേശ് കുമാർ എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ദിനേശ് കുമാറിന്റെ കുടുംബത്തെ നേരത്തേ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.

<strong>ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്</strong>ശ്രീധരന്‍ പിള്ള തെറിക്കും? മുരളീധരന്‍റെ മന്ത്രി പദത്തില്‍ സംസ്ഥാന നേതൃത്വത്തിന് നെഞ്ചിടിപ്പ്

വയനാട്ടില്‍ ഒരു വിരുന്നുകാരനെപ്പോലെ വല്ലപ്പോഴും എത്തുന്ന ആളായിരുന്നു മുന്‍ എംപി എംഐ ഷാനവാസ് എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി അതിശ്കതമായ ഇടപെടല്‍ മണ്ഡലത്തില്‍ നടത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഒട്ടേറെ വികസന പ്രശ്നങ്ങളള്‍ മണ്ഡലത്തില്‍ ഭിമുഖീകരിക്കുന്നുണ്ട്. കാര്‍ഷിക പ്രതിസന്ധി, മേഖലയില്‍ മനുഷ്യ -വന്യജീവി സംഘര്‍ഷം, ആരോഗ്യ മേഖലയിലെ അപര്യാപ്തതകള്‍, ബദല്‍ റോഡ്, രാത്രിയാത്രാ നിരോധനം എന്നീ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് പരിഹാരം കാണുമെന്നാണ് വയനാട്ടുകാരുടെ പ്രതീക്ഷ

English summary
Rahul gandhi to visit wayanad on friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X