Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ വെട്ടിലാക്കി ഡോക്ടര്‍മാരുടെ മൊഴിയും! നല്‍കിയത് അപകടകരമായ മരുന്ന്, അമിത രക്തസ്രാവം ഉണ്ടായി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധത്തിലാക്കി യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളാണ് എന്നും അമിത രക്തസ്രാവം ഉണ്ടായി എന്നും ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കി. യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാരാണ് മൊഴി നല്‍കിയത്. യുവതിയുടെ ആരോഗ്യാവസ്ഥ മോശമായി.

രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത് എന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നിരുന്നു. യുവതിയുടെ ചികിത്സയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് മരുന്നുകളായിരുന്നു യുവതിക്ക് നല്‍കിയിരുന്നത്. മേയ് 30 നായിരുന്നു യുവതി മരുന്ന് കഴിച്ചത്. അതിന് ശേഷം ഗുരുതരമായ രക്തസ്രാവമുണ്ടായി.

Rahul Mamkoottathil

ഇതോടെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇതുറപ്പിക്കുന്ന ചികിത്സാ രേഖകള്‍ പൊലീസിന് ലഭിച്ചു. യുവതി നല്‍കിയ രേഖകള്‍ ആധികാരികാണെന്ന് സ്ഥിരീകരിക്കുന്ന രേഖകളാണ് ഇത് എന്നാണ് വിവരം. പരാതിയില്‍ പറയുന്ന ആരോഗ്യപ്രശ്നങ്ങള്‍ യുവതിക്ക് ഉണ്ടായി എന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം മിനിയാന്ന് രാത്രി തിരുവനന്തപുരത്തെ തന്റെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്തൊപ്പിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഒളിവിലാണ്.

രാഹുലിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ അന്വേഷണ സംഘം പാലക്കാടെത്തിയിരുന്നു. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുളള ഫ്ളാറ്റിലെത്തിയ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. രാഹുലിനായി പാലക്കാട് വ്യാപകമായ തിരച്ചിലിലാണ് പൊലീസ്. ബലാത്സംഗം നടന്നതായി യുവതി മൊഴി നല്‍കിയ തിരുവനന്തപുരത്തെ ഫ്‌ളാറ്റിലും പൊലീസ് പരിശോധന നടത്തി.

യുവതിക്കൊപ്പം തെളിവെടുപ്പിന് എത്തിയ പൊലീസ് ഫ്‌ളാറ്റില്‍ വെച്ച് തന്നെ മഹസറും തയ്യാറാക്കി. ഫ്‌ളാറ്റില്‍ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ രാഹുലിന്റേതായി പുറത്ത് വന്ന ശബ്ദരേഖ പരിശോധന തുടങ്ങിയിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് നടക്കുന്ന പരിശോധനയില്‍ ശബ്ദരേഖഖയിലുള്ളത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.

കൂടുതല്‍ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും എന്നാണ് വിവരം. അതിനിടെ യുവതിക്കെതിരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയില്‍ നല്‍കിയത്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്റെ മേധാവി തനിക്കെതിരെ പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമാണ് രാഹുലിന്റെ വാദം.

നവംബര്‍ 27-നാണ് യുവതി രാഹുലിനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട യുവതി, രാഹുല്‍ തന്നെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഇതോടെ മുങ്ങിയ രാഹുലും സഹായി ജോബിന്‍ ജോസഫും ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ജോബിന്‍ ആണ് യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+