രാഹുല്‍ നടിമാര്‍ക്കും മെസേജ് അയച്ചു... ആദ്യം വന്ന ചാറ്റിലെ പെണ്‍കുട്ടിയല്ല ഇപ്പോഴത്തെ പരാതിക്കാരി: മാരാര്‍
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെതിരെ ബിഗ്ബോസ് ജേതാവ് അഖില്‍ മാരാര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാല്‍ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതി സ്വയം ഒരു വിഡ്ഢിയായി മാറിയ ആളാണ് രാഹുല്‍ ഈശ്വര്‍ എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാഹിതയായ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ ചതിച്ച് മറ്റൊരു പുരുഷനൊപ്പം പോയി എന്ന് പറഞ്ഞ് കേരളത്തിലെ കുടുംബങ്ങള്‍ക്കിടയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു കണ്ടന്റിലുടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ രാഹുല്‍ മുന്നോട്ട് വെക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും അഖില്‍ രംഗത്തെത്തി.കുടുംബജീവിതത്തില്‍ ഉണ്ടായ മാനസിക പ്രശ്നങ്ങള്‍ പറയാന്‍ വേണ്ടി ഒരു പൊതുപ്രവര്‍ത്തകനെ ബന്ധപ്പെടുമ്പോള്‍, ആ പൊതുപ്രവര്ത്തകന് ഈ പെണ്‍കുട്ടിയുടെ ജീവിത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് സൗഹൃദം സ്ഥാപിച്ച് ആ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നു എന്നത് പറയുന്ന ഗുരുതരമായ കുറ്റമല്ലേ എന്ന് അഖില്‍ ചോദിക്കുന്നു.
'രാഹുല്‍ മാങ്കൂട്ടത്തിലിന്റേതായി ആദ്യം പുറത്തുവന്ന ചാറ്റുകള്‍, ആദ്യം വന്ന ഗര്‍ഭകേസുകള്‍ ഒന്നും തന്നെ ഇപ്പോല്‍ പരാതി നല്കിയ പെണ്കുട്ടിയുടേതല്ല. അന്നത്തെ ചാറ്റുകള്‍ പരിശോധിച്ചാല്‍ മനസിലാകും. 2021-ലെ ചാറ്റുകളാണ് പുറത്തുവന്നത്. 2021-ല്‍ ഈ പെണ്‍കുട്ടിയുമായിട്ടല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ ബന്ധപ്പെട്ടത്. അത് മറ്റൊരു പെണ്‍കുട്ടിയായിരുന്നു,' അഖില്‍ മാരാര്‍ പറഞ്ഞു.
രാഹുലിനെതിരെ പുറത്തുവരാത്ത പല പരാതികളുമുണ്ട് എന്നും കെപിസിസിയോടും വി.ഡി. സതീശനോടും പലരും പങ്കുവെച്ചിട്ടുള്ള പരാതികള്‍ കൃത്യമായി മനസിലാക്കിയതുകൊണ്ടാണ് കോണ്‍ഗ്രസിലെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിര്‍ത്താന്‍ ഒരു തീരുമാനമെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നൊന്നര വര്‍ഷം മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത സിനിമാ മേഖലയില്‍ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍ക്ക് രാഹുല്‍ അങ്ങോട്ട് ഇന്‍സ്റ്റാഗ്രാമില്‍ മെസ്സേജ് അയച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അഖില്‍ പറയുന്നു.
എംഎല്‍മാരുടെ ശമ്പളം കൂട്ടാന്‍ മധ്യപ്രദേശ്; ശമ്പളം 1.65 ലക്ഷം, പെന്ഷന് 35000 ത്തില്‍ നിന്ന് 65000 ത്തിലേക്ക്!
'യഥാര്‍ത്ഥത്തില്‍ രാഹുലിനെ ഒഴിവാക്കി നിര്‍ത്തിയത്, രാഹുലിനെക്കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു. കാരണം, പാര്‍ട്ടിക്കുള്ളില്‍ ഒരു അന്വേഷണ കമ്മീഷനെ വെക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെ മാറ്റി നിര്‍ത്തുകയും ചെയ്യണം എന്നൊരു സമീപനമാണ് സതീശനോ കെപിസിസിയോ തീരുമാനിച്ചിരുന്നതെങ്കില്‍ പരാതി നല്കാന് തയ്യാറാകുമായിരുന്നു. അത് രാഹുലിന് കൂടുതല്‍ ദോഷകരമായി മാറിയേനെ,' അഖില്‍ പറഞ്ഞു.
ഈ വിഷയത്തില്‍ നിരവധി പരാതികള്‍ നിരവധി പെണ്‍കുട്ടികളില്‍ നിന്ന് ഉണ്ട് എന്നത് താന്‍ നേരത്തെ തന്നെ പറഞ്ഞതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 'ഈ പെണ്‍കുട്ടിയെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് കുറ്റം പറയാന്‍ പറ്റുക? വിവാഹം കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് ഭര്‍ത്താവുമായിട്ട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിക്കൂടെ? അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനും, ആ ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന തീരുമാനം എടുക്കാനും ഈ രാജ്യത്തെ ഏതൊരു പെണ്‍കുട്ടിക്കും അവകാശമുണ്ട്,' അഖില്‍ പറഞ്ഞു.
'എന്നാല്‍ രാഹുല്‍ ആ വിഷയത്തെ മുതലെടുത്ത് സൗഹൃദവും പ്രണയവും സ്ഥാപിക്കുന്നു. സ്വാഭാവികമായിട്ടും തന്റെ ഭര്‍ത്താവില്‍ നിന്ന് പിരിയണമെന്ന് ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ആ ഒരു വിവാഹജീവിതത്തില്‍ താല്പര്യമില്ലാതെ മറ്റൊരു വിവാഹജീവിതത്തിലേക്ക് കടന്നാലോ എന്ന് ചിന്തിക്കുമ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തിനെപ്പോലെ പ്രതിഭാധനനായ, മിടുക്കനായ ഒരു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഒരാള്‍ തന്നെ സംരക്ഷിക്കുമെന്നും, ഭാവിയില്‍ തന്റെ ജീവിതം സുഖകരമായി പോകുമെന്നും പ്രതീക്ഷയോടുകൂടി അയാളുമായി ബന്ധപ്പെടുകയും, ആ ബന്ധം ലൈംഗിക ബന്ധത്തിലേക്ക് മാറുകയും ചെയ്യുന്നു,' അഖില്‍ പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications