കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കത്തില്‍ ഏറ്റവും സൂക്ഷിക്കേണ്ടത് വൈദ്യുതി തന്നെ; ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നം..!!

Google Oneindia Malayalam News

പ്രളയക്കെടുതിയില്‍ കൂടുതല്‍ ദുരന്തങ്ങളുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന നിര്‍ദ്ദേശം ആണ് കെഎസ്ഇബി നല്‍കുന്നത്. വൈദ്യുതി ഇല്ലെങ്കിലും കുറച്ച് ദിവസങ്ങള്‍ നമുക്ക് മുന്നോട്ട് പോകാം, എന്നാല്‍ വൈദ്യുതിയുടെ പേരില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ വളരെ വലുതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നാണ് കെസ്ഇബി സുരക്ഷാ വിഭാഗം നിര്‍ദ്ദേശിക്കുന്നത്.

പ്രളയക്കെടുതിയില്‍ ആണ് കേരളം. മഴ ഒടുങ്ങുന്നില്ല. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായിട്ട് ദിവസങ്ങളാകുന്നു. ഇപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. അണക്കെട്ടുകള്‍ തുറന്നതോടെ നദികളെല്ലാം തന്നെ കര കവിഞ്ഞൊഴുകുന്നു.

ഓണത്തിന് നാട്ടിലേക്ക് പോകാൻ കരുതി വെച്ച 490 രൂപ.. കോടികളേക്കാൾ വിലയുണ്ട് ഇന്നതിന്ഓണത്തിന് നാട്ടിലേക്ക് പോകാൻ കരുതി വെച്ച 490 രൂപ.. കോടികളേക്കാൾ വിലയുണ്ട് ഇന്നതിന്

കനത്ത മഴയില്‍, പുഴയില്ലാത്ത സ്ഥലങ്ങളിലും വെള്ളം പൊങ്ങുന്നുണ്ട്. ഇതോടെ വൈദ്യുതി വിതരണവും പലയിടത്തും സ്തംഭിച്ചു. ട്രാന്‍സ്ഫോര്‍മറുകള്‍ വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യം ആണ്. കനത്ത മഴയില്‍ മരം വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടുന്ന സംഭവങ്ങളും ഉണ്ട്.

വൈദ്യുതി ഇല്ലാതിരിക്കുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെ ആണ്. എന്നാല്‍ ആരും അറിയാതെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ അതിലും ഭീകരമായിരിക്കും. ഈ പ്രളയക്കാലത്ത് ഇതുവരെ അത്തരം അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അത്ര ദൂരെയല്ല ഇങ്ങനെയുള്ള അപകടങ്ങള്‍. കെഎസ്ഇബി മുന്നോട്ട് വയ്ക്കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെ ആണ്...

അടുത്തേക്ക് പോകരുത്

അടുത്തേക്ക് പോകരുത്

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ,പോസ്റ്റുകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

ഉടന്‍ വിവരം അറിയിക്കുക

ഉടന്‍ വിവരം അറിയിക്കുക

ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്ഫോർമറുകളിലും മറ്റും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കണം.1912 എന്ന ടോള്‍ ഫ്രീ നമ്പറിലും 9496001912 എന്ന വാട്സ് ആപ്പ് നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

മരങ്ങളും ശ്രദ്ധിക്കണം

മരങ്ങളും ശ്രദ്ധിക്കണം

ലൈനുകളിൽ മുട്ടി നിൽക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പർശിച്ചാൽ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽ വന്നാൽ ഉടൻ വൈദ്യുതി ബോർഡിനെ അറിയിക്കുക.

ശ്രദ്ധിച്ച് നടക്കണം

പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകൾ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

താല്‍ക്കാലിക കണക്ഷന്‍ വേണ്ട

താല്‍ക്കാലിക കണക്ഷന്‍ വേണ്ട

കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താൽക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

ആവശ്യമെങ്കില്‍ മാത്രം

ആവശ്യമെങ്കില്‍ മാത്രം

ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, യുപിഎസ് എന്നിവ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

വെള്ളം കയറിയാല്‍

വെള്ളം കയറിയാല്‍

കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

 അത്യാവശ്യത്തിന് മാത്രം

അത്യാവശ്യത്തിന് മാത്രം

മൊബൈലും, ചാർജിംഗ് ലൈറ്റും ഉൾപ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങൾ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത. ഓർക്കുക, കുറച്ച് ദിവസങ്ങൾ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവൻ പോകാൻ. സ്വയം കരുതിയിരിക്കുക.

English summary
Rain Havoc in Kerala: Electricity board issues special direction on Safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X