Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വേനൽച്ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. വേനൽ മഴയ്ക്കായി കാത്തിരിക്കുകയാണ് സംസ്ഥാനം. ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

അതേസമയം 29 മുതൽ മേയ് 3 വരെ ശക്തമാടയ സാധ്യത നേരത്തെ തന്നെ പ്രവചിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഞായറാഴച് യെല്ലോ അലേർട്ട്.

Rain Kerala311

തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനം ആണ് ശക്തമായ മഴയ്ക്ക് കാരണം. ഛത്തീസ്ഗഢ് മേഖല വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു. കേരള, കർണാടക, ലക്ഷദ്വീപ്, മാലദ്വീപ് തീരത്ത് 40-55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരളം, കർണാടക തീരക്കടലിൽ മീൻ പിടിക്കാൻ പോകുന്നതിന് വിലക്കുണ്ട്.

24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴ പെയ്യാനുള്ള സാധ്യതയാണ് ഉള്ളത്. അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇന്ന് അതിശക്തമായ മഴ പെയ്യാനുള്ള മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സഹകരിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സെറീനയോട് സാ​ഗറിന് ശരിക്കും പ്രണയമാണോ? മാറിയിരുന്ന് സംസാരം, നാണം; എന്തോ പറയാനൊരുങ്ങി സാ​ഗർ
അതേസമയം, വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത.

Hair care: മുടി തിളങ്ങാനും കരുത്തോടെ വേ​ഗം വളരാനും ഈ 4 എണ്ണ മാത്രം മതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+