കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ ആ പ്രതീക്ഷയും അവസാനിച്ചു, കൃത്രിമ മഴയും കേരളത്തില്‍ ലഭിക്കില്ല!! കാരണം....

സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ കാലാവസ്ഥാ നിരീക്ഷകേന്ദ്രം തള്ളി

  • By Manu
Google Oneindia Malayalam News

ചെന്നൈ: കൊടുംചൂടിനെ തുടര്‍ന്നു വലയുന്ന മലയാളികള്‍ക്ക് മറ്റൊരു പ്രഹരം കൂടി. കൃത്രിമമഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാസവസതുക്കളുടെ സഹായത്തോടെ വന്‍ ചെലവില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ലെന്ന കാരണത്താലാണ് ഈ പിന്‍മാറ്റം.

അപേക്ഷ നല്‍കി

കൃത്രിമമഴ പെയ്യിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നാലു മാസങ്ങള്‍ക്കു മുമ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു അപേക്ഷ നല്‍കിയിരുന്നു.
മുമ്പ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

തമിഴ്നാട്ടിലേത് 1975ല്‍

തുടര്‍ച്ചയായി നാലു വര്‍ഷം മഴ ലഭിക്കാത്തതിനെ തുടര്‍ന്നു 1975ലാണ് തമിഴ്‌നാട്ടില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള നീക്കം നടത്തിയത്. കുടിവെള്ളക്ഷാമത്തെ തുടര്‍ന്നു 2013ല്‍ ചെന്നൈയിലും കൃത്രിമമഴ പെയ്യിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. മഴയ്ക്കായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വന്‍ ചെലവാണ് വരുന്നത്. വിദേശ സ്വകാര്യ കമ്പനികള്‍ക്കാണ് ഈ രംഗത്തു കുത്തകയുള്ളത്.

കര്‍ണാടകയില്‍ നടന്നത്

രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് കര്‍ണാടക പവര്‍ കോര്‍പ്പറേഷന്റെ അഭ്യര്‍ഥന പ്രകാരം ഷിമോഗ ജില്ലയിലെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ രാസവസ്തുക്കള്‍ വിതറിയിരുന്നു. പക്ഷെ മഴ ലഭിച്ചില്ല. ഇതിനു ശേഷം സ്വാഭാവിക മഴ പെയ്തപ്പോള്‍ ഇതു ക്ലൗഡ് സീഡിങ് മൂലമാണെന്നായിരുന്നു പ്രചരണം

ആദ്യമായി 1946ല്‍

1946ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യക്കു രൂപം നല്‍കിയത്. മേഘപാളികളിലെ നീരാവിയെ രാസവസ്തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റുകയാണ് ഇതിനു പിന്നിലെ സാങ്കേതിക വിദ്യ.

വിമാനങ്ങള്‍ ഉപയോഗിക്കും

റഡാറുകളുടെ സഹായത്തോടെയാണ് മേഘാവൃതമായ പ്രദേശങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിമാനങ്ങളുടെയോ റോക്കറ്റിന്റെയോ സഹായത്തോടെ രാസവസ്തുക്കള്‍ വിതറുകയാണ് ചെയ്യുന്നത്.

English summary
meteorological center dismisses kerala government's request to help in artificial rain process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X