കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോസ്റ്റ് ചെയ്തത് എംപിയുടെ അറിവില്ലാതെ..അദ്ദേഹം ക്ഷുഭിതനായി';പോസ്റ്റിൽ വിശദീകരണം

Google Oneindia Malayalam News

കാസർഗോഡ്; കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിവാഹ ചിത്രം വലിയ ചർച്ചയായിരുന്നു. കാസർഗോഡുള്ള ഇരട്ട സഹോദരൻമാരുടെ വിവാഹത്തിൽ പങ്കെടുക്കാൻ എംപി എത്തിയപ്പോഴുള്ളതായിരുന്നു ചിത്രം. ഇവരുടെ വധുമാർ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോട്ടോയാണ് എം പി പങ്കുവെച്ചത്.ഇതായിരുന്നു ചർച്ചയ്ക്ക് കാരണമായത്.

1

'ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്നുമൊപ്പം'എന്നായിരുന്നു ചിത്രം പങ്കുവെച്ച് കൊണ്ട് എംപിയുടെ കുറിച്ചത്. ഇതോടെ എന്തുകൊണ്ട് മണവാട്ടിമാരുടെ ചിത്രം പങ്കുവെച്ചില്ലെന്നായിരുന്നു പരിഹാസം. നിരവധി കമന്റുകളും പോസ്റ്റിന് കീഴെ വന്നിരുന്നു. 'ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ' എന്ന് എംപിയുടെ പോസ്റ്റിൽ പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ചിത്രത്തിന് താഴെ കുറിച്ച് കമന്റ്.

2

അതേസമയം സംഭവം വിവാദമായതോടെ താൻ എത്തിയപ്പോൾ അവിടെ വധൂവരൻമാർ ഇല്ലായിരുന്നുവെന്ന് എംപി പറഞ്ഞിരുന്നു. അതിനിടെ പോസ്റ്റിന് കീഴെ പരിഹാസങ്ങൾ നിറഞ്ഞതോടെ ആ ചിത്രം എംപി ഡിലീറ്റ് ചെയ്യുകയും ചെയ്തു.ഇപ്പോഴിതാ വിവാദങ്ങളിൽ വിശദീകരണവുമായി എംപി രംഗത്തെത്തിയിട്ടുണ്ട്. എംപിയുടെ പേജ് കൈകാര്യം ചെയ്യുന്നവരാണ് പുതിയ ചിത്രത്തോടൊപ്പം എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നത്. 'മഞ്ചേശ്വരം മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാൻ ജ്യേഷ്ഠൻ ഷഫീഖ് എന്നീ സഹോദരങ്ങളുടെ വിവാഹ പരിപാടികളിൽ പങ്കെടുത്തു
[ബഹുമാനപ്പെട്ട എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ഇന്നലെ ചെയ്ത പോസ്റ്റ് പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ അദ്ദേഹം നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധു വരന്മാരുടെ അടക്കം മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു - fb Admin Panel for Hon MP]',പോസ്റ്റിൽ പറയുന്നു.

3

അതേസമയം പുതിയ പോസ്റ്റിന് കീഴെ നിരവധി പേരാണ് എംപിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. അതിലൊരു കമന്റ് ഇങ്ങനെ-'മന്ത്രിമാർ, എംപി മാർ തുടങ്ങിയ കുറച്ച് തിരക്കുള്ള ജനകീയ നേതാക്കൾ ഒരു കല്യാണ വീട് സന്ദർശിക്കുന്നത് ചിലപ്പോൾ കല്യാണ ദിവസമോ അതല്ലെങ്കിൽ കല്യാണത്തിന് മുൻപോ പിൻപോ ഉള്ള ദിവസങ്ങളോ ആയിരിക്കും.വടക്കേ മലബാറിലെ മുസ്ലിം കല്യാണ വീടുകൾ സന്ദർശിക്കുന്നവർക്ക് അറിയാം അവിടെയുള്ള വ്യത്യസ്തമായ ചടങ്ങുകൾ. കല്യാണപെണ്ണ് (വധു )വരന്റെ വീട്ടിൽ കല്യാണ ദിവസം ഉച്ചക്ക് ശേഷം അൽപ സമയം മാത്രേ ഉണ്ടാവുകയുള്ളൂ. വരനുമായുള്ള വിവാഹ സമയത്തും വധു ഉണ്ടാവില്ല. ഇതൊക്കെ പറയാൻ കാരണം വധു വരന്റെ വീട്ടിൽ ഉള്ള സമയത്ത് തന്നെ ആയിരിക്കണമെന്നില്ല ഒരു വിശിഷ്ട വ്യക്തി വരന്റെ വീട്ടുകാരുടെ ക്ഷണപ്രകാരം ആ വീട്ടിൽ എത്തുന്നത്.

4

സ്വഭാവികമായും ഇവിടെയും ഈ ഇരട്ട സഹോദരങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എംപി എത്തുന്നത് വധു ആ വീട്ടിൽ വരുന്നതിന് മുൻപോ അതല്ല വധു തിരിച്ചു അവരുടെ വീട്ടിലേക്ക് തിരിച്ചു പോയ സമയത്തോ ആയിരിക്കാം.. ആ വീട്ടിലെത്തിയ എംപി ആ സഹോദരങ്ങളുടെ കൂടെ ഫോട്ടോ എടുത്ത് fb യിൽ പോസ്റ്റ്‌ ചെയ്തു.പക്ഷെ അവിടെയും മറ്റു പല ലക്ഷ്യങ്ങളോടെയും ആ സഹോദരങ്ങളുടെ മാനസികാവസ്ഥപോലും പരിഗണിക്കാതെ എത്രമാത്രം അപമാനിക്കാൻ കഴിയും എന്നാണ് പലരും ചിന്തിച്ചത്!!!മറ്റുള്ളവരുടെ വേദനകളിൽ സന്തോഷിക്കുന്നവർക്ക് പ്രണാമം 🌹കേരളത്തിലെ ഒരു പേരുകേട്ട വക്കീൽ പോലും അതിന് മുതിർന്നു എന്നത് കാണുമ്പോൾ ഓർക്കുക നമ്മുടെ അധഃപതനം!!!(പോലീസുകാരന്റെ സഹായത്തോടെ ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു -ഒരു ഹർത്താൽ ദിനത്തിലെ പത്രവാർത്തയുടെ തലക്കെട്ട്.
വക്കീലന്മാർക്ക് വേണമെങ്കിൽ ഈ വാർത്തയിൽ അശ്ലീലം കാണാം!!എംപി ഫോട്ടോക്ക് തലക്കെട്ട് കൊടുത്തപ്പോഴും അറിയാതെ സംഭവിച്ചത് അതാണ്. വാചകങ്ങളിൽ അശ്ലീലം പരതുന്നവർക്ക് പലതും കാണും )

യുഡിഎഫ് കൗൺസിലർമാരുടെ ഹോമം..ഇത് ദുഷ്ടലാക്കോടെ, പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളെന്ന് ആര്യ രാജേന്ദ്രൻയുഡിഎഫ് കൗൺസിലർമാരുടെ ഹോമം..ഇത് ദുഷ്ടലാക്കോടെ, പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളെന്ന് ആര്യ രാജേന്ദ്രൻ

സ്വിമ്മിംഗ് പൂളിൽ കാമുകൻ ശരതിനൊപ്പം രഞ്ജിനി ഹരിദാസ് ..ചിത്രങ്ങൾ വൻ വൈറൽ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

അച്ഛന്റെ മടിയിലിരുന്നു ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി..ഒപ്പം മീനാക്ഷിയും കാവ്യ മാധവനും..ചിത്രങ്ങൾ വൻ വൈറൽ

English summary
Rajmohan unnithan MP gives explanation on his photo with grooms in kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X