ഉമ്മന്‍ ചാണ്ടിക്കെതിരെ ഒന്നും പറയില്ല, ഇപ്പോഴുള്ളവരെ സോളാര്‍ കാലത്ത് കണ്ടിട്ടില്ലെന്ന് ഉണ്ണിത്താന്‍
തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വിശദീകരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ താന്‍ മരണം വരെ ഒന്നും പറയില്ല. ഇനിയും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാല്‍ പല മാന്യന്മാരുടെയും പേരുകള്‍ പുറത്തുപറയേണ്ടി വരുമെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭക്തരായ നടക്കുന്ന ആരെയും സോളാറിന്റെ കാലത്ത് കണ്ടിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. നേരത്തെ ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ കൂടിയാലോനകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉണ്ണിത്താന്‍ രംഗത്ത് വന്നിരുന്നത്.

അതേസമയം ഉണ്ണിത്താന്‍ പറഞ്ഞത് കടന്നുപോയെന്ന് നേരത്തെ കെ സുധാകരന്‍ അടക്കം പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയെ താന്‍ ഇപ്പോഴും പിന്തുണയ്ക്കും, അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഉണ്ണിത്താന്‍ പറയുന്നു. ഒപ്പം തന്നെ നേതൃമാറ്റത്തെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്. പുതിയ ആളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം നല്‍കണമെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായി നേതൃത്വത്തെ സമീപിക്കില്ലെന്നും, അവര്‍ ഇങ്ങോട്ട് വരട്ടെയെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കെ സുധാകരനും വിഡി സതീശനും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും കാണാന്‍ ഇരിക്കുകയാണ്.
സ്വന്തം ഗ്രൂപ്പില്‍ നിന്നടക്കം ഒറ്റപ്പെട്ട് നില്‍ക്കുന്ന ചെന്നിത്തല ഉമ്മന്‍ ചാണ്ടിയുടെ സഹായം തേടിയിരിക്കുകയാണ്. താന്‍ കാലണ നേതാവാണെന്നും, ഉമ്മന്‍ ചാണ്ടി അതുപോലെയല്ലെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ഇരുവരും പരസ്യ പ്രതികരണവും ആരംഭിച്ചിരുന്നു. അതേസമയം രണ്ട് പേര്‍ക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതിയും നല്‍കിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാക്കുന്നില്ലെന്നാണ് പരാതിയില്‍ പരയുന്നത്. പരസ്യ പ്രസ്താവനകളെ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് ആവശ്യം. വിഡി സതീശനെയും സുധാകരനെയും പിന്തുണയ്ക്കുന്നവരാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്.
മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍
ഇതിനിടെ പരസ്യ പ്രസ്താവനയില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ചെന്നിത്തലയെ വിമര്‍ശിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉമ്മന്‍ ചാണ്ടി തള്ളുകയും ചെയ്തു. ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. തന്റെ മറവില്‍ അഭിപ്രായം പറയേണ്ട സാഹചര്യമൊന്നും ചെന്നിത്തലക്കില്ല. കെ സുധാകരനുമായി ഇതിന് ശേഷവും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. അത് എപ്പോള്‍ വേണമെന്ന് കെപിസിസി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ടി സിദ്ദീഖിനെതിരെ അദ്ദേഹം ഒന്നും പറഞ്ഞില്ല. സിദ്ദിഖും തിരുവഞ്ചൂരും എ ഗ്രൂപ്പില്‍ നിന്ന് അകന്നോ എന്ന കാര്യത്തില്‍ പ്രതികരിക്കാനും ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.












Click it and Unblock the Notifications