
രണ്ട് സീറ്റും സിപിഎം ഏറ്റെടുത്തേക്കും: ഒരു സീറ്റിനായി ആവശ്യം ശക്തമാക്കി 3 പാർട്ടികള്‍
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വിജയിക്കാന്‍ കഴിയുന്ന രണ്ട് സീറ്റുകളും സി പി എം തന്നെ എടുത്തേക്കും. രാജ്യസഭയിലേക്ക് 2 ഒഴിവ് വരുമ്പോള്‍ ഒന്ന് മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐക്ക് എന്നതാണ് എല്‍ ഡി എഫിലെ അനൌദ്യോഗിക ധാരണ. എന്നാല്‍ സി പി ഐ നേതാവായ ബിനോയ് വിശ്വാം ഇപ്പോള്‍ രാജ്യസഭ അംഗമാണ്. ഇത് ചൂണ്ടിക്കാട്ടി സി പി ഐയുടെ ആവശ്യം സി പി എം നേതൃത്വം തള്ളിയേക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കു വേണ്ടി എൻ സി പിയും രംഗത്തുണ്ട്.
ദിലീപ് അനുകൂലികള്‍ ദയവ് ചെയ്ത് ആ വാക്ക് ഉപയോഗിക്കരുത്: കേരളം എല്ലാം കാണുന്നു, ബൈജു കൊട്ടാരക്കര
നേരത്തെ യു ഡി എഫിലായിരുന്നപ്പോഴാണ് എംപി വീരേന്ദ്രകുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2018 എല്‍ഡിഎഫില്‍ എത്തുന്നതിന് മുന്നോടിയായി അദ്ദേഹം സ്ഥാനം രാജിവെച്ചെങ്കിലും അതേ ഒഴിവില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എംപി വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റില്‍ അദ്ദേഹത്തിന് മകന്‍ എംവി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കുകയായിരുന്നു. ആ സീറ്റിന്റെ കാലാവധിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും
ഘടകക്ഷിയായിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്ത പശ്ചാത്തലത്തില്‍ വീണ്ടും സീറ്റ് തരണമെന്ന ആവശ്യം എല്‍ ജെ ഡി ശക്തമാക്കുന്നുണ്ട്. എന്നാൽ, നിയമസഭയിൽ ഒരു എംഎൽഎ മാത്രമുള്ള എൽജെഡിക്കു തുടർന്നു സീറ്റ് നൽകാൻ സാധ്യതയില്ല. എൽ ഡി എഫ് ആവശ്യപ്പെട്ടതനുസരിച്ച് എൽ ജെ ഡിയും ജനതാദൾ എസും ലയിക്കാതിരുന്നത് സീറ്റ് നിഷേധിക്കപ്പെടുന്നതിന് കാരണമായേക്കും. രണ്ട് സീറ്റും സിപിഎം ഏറ്റെടുക്കുകയാണെങ്കില്‍ ഒരു മുതിർന്ന നേതാവിനേയും ഒരു പുതുമുഖത്തേയും ആവും മത്സരിപ്പിക്കുക. മുൻ മന്ത്രിമാരടക്കമുള്ളവരാണ് സി പി എമ്മിന്റെ പരിഗണനയിലുള്ളത്.
കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. .കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് കേരളത്തില്‍ നിന്നും അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി തീരുന്നത്. പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലേക്കും കേരളത്തിനോടൊപ്പം തന്നെ മാര്‍ച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് വരും. 21നു നാമനിർദേശ പത്രികാ സമർപ്പണം. 31ന് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി അന്ന് വൈകീട്ട് 5 ന് തന്നെ വോട്ടെണ്ണല്‍ നടക്കും.