പിഴയല്ലെങ്കില്‍ പിന്നെന്താ ? സംഭാവനയാണെങ്കില്‍ പിണറായി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കട്ടെ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ കേസില്‍ കോടതി ചുമത്തിയത് പിഴയല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി പണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി അത് സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്ന് ചെന്നിത്തല പറഞ്ഞു.

ഇതിനെല്ലാം കേരളത്തിലെ ജനങ്ങളുടെ കൈയ്യില്‍ നിന്ന് കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി വണിടത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അപമാന ഭാരം കൊണ്ട് ഓരോ വ്യക്തിയുടേയും തല താഴുന്ന സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala

നിയമസഭയിലാണ് ചെന്നിത്തലയും പിണറായിയും തമ്മിലുള്ള വാക് പോര് ഉണ്ടായത്. ടിപി സെന്‍കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു വാക്കേറ്റമുണ്ടായത്. സുപ്രീംകോടതി വിധി നടപ്പാക്കാതെ വ്യക്തത തേടി വീണ്ടും കോടതിയെ സമീപിച്ച സര്‍ക്കാരിന് പിഴ വിധിച്ചത് സംസ്ഥാനത്തിനാകെ നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാല്‍ പിഴ എന്ന പദം കോടതി ഉപയോഗിച്ചിട്ടില്ലെന്നും 25000 രൂപ കോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ അടയ്ക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും പിണറായി സഭയില്‍ പറഞ്ഞിരുന്നു.

English summary
ramesh chennithala against pinarayi vijayan .
Please Wait while comments are loading...