സ്വർണ്ണക്കടത്തിൽ പുനരന്വേഷണം വേണമെന്ന് ചെന്നിത്തല, 'ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണം'
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും സ്വര്‍ണ്ണക്കടത്തും തമ്മിലുളള ബന്ധം വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എം ശിവശങ്കറിനെ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്യണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എം ശിവശങ്കറിന് എതിരെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളോടെ സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു. അന്ന് ഞാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉയർത്തിയ ആരോപണങ്ങൾ പുച്ഛിച്ച് തളളിയവർക്ക് ഇപ്പോൾ എന്താണ് പറയാനുളളതെന്നു അറിയണം. അന്ന് സ്‌പീക്കറായിരുന്ന ശ്രീരാമകൃഷ്‌ണന് കേസിലെ ബന്ധം സംശയാതീതമായി ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

അന്ന് സ്‌പീക്കർക്കെതിരെ അവിശ്വാസം പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. അന്ന് ശ്രീരാമകൃഷ്‌ണൻ അതെല്ലാം നിഷേധിച്ചെങ്കിലും ഇന്ന് അത് സംശയാതീതമായി തെളിഞ്ഞു. അന്ന് മന്ത്രിമാർക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അത് ഇന്ന് തെളിയിക്കപ്പെട്ടു. അതിൽ സന്തോഷമുണ്ട്. അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വസ്‌തുതകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം ഉണ്ടാകണം. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്‌ത മുതിർന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കാതെ സസ്‌പെൻഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകയാണ്.
Recommended Video
ശിവശങ്കർ അനുമതി വാങ്ങാതെയാണ് പുസ്‌തകമെഴുതിയത്. മുൻ ഡിജിപി 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്‌തകം എഴുതിയപ്പോൾ നടപടിയെടുത്ത സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാതിരിക്കാനുളള എന്ത് കാരണമാണുളളതു?മുഖ്യമന്ത്രി സ്വപ്‌നയുടെ പ്രസ്‌താവനകളോട് പ്രതികരിക്കണം. മുഖ്യമന്ത്രിയെയും മറ്റുളളവരെയും സഹായിക്കാനും സംരക്ഷിക്കാനുമാണ് ശിവശങ്കർ പുസ്‌തകമെഴുതിയത്. അതിനാൽ ഇവരെ സംരക്ഷിക്കാനുളള ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് ശിവശങ്കർ പുസ്‌തകമെഴുതിയിട്ടും നടപടിയെടുക്കാത്തത്''.












Click it and Unblock the Notifications