കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ മാറ്റിവെക്കണം; ജനങ്ങള്‍ക്ക് താങ്ങാവാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം

  • By Desk
Google Oneindia Malayalam News

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതിരുന്നതോടെ ഇന്ന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഇടുക്കി അണക്കെട്ടിന്റെ മറ്റു രണ്ട് ഷട്ടറുകള്‍ കൂടി തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. സംസ്ഥാനത്തെ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിങ്ങളാഴ്ച്ച കേരളത്തില്‍ എത്തും. പ്രവര്‍ത്തകര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കികൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.

ഓണാഘോഷപരിപാടികള്‍

ഓണാഘോഷപരിപാടികള്‍

തിരുവനന്തരപുരന്ത് സര്‍ക്കാര്‍ നടത്താനിരിക്കുന്ന ഓണാഘോഷപരിപാടികള്‍ മാറ്റിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കോടികള്‍ മുടക്കിയുള്ള ഓണാഘോഷം രണ്ടാഴ്ചയ്ക്കുള്ളില്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സമീപകാല ചരിത്രത്തിയതിനിടയില്‍ ഇതുവരെ കാണാത്ത പ്രളയ ദുരന്തത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്.

30 കോടി രൂപ

30 കോടി രൂപ

കടുത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വെക്കണം. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യു ഡി എഫ് പ്രവര്‍ത്തകര്‍

യു ഡി എഫ് പ്രവര്‍ത്തകര്‍

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആഹാരവും വെള്ളവും മരുന്നുകളും താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് വരണം.

താങ്ങും തണലുമായി

താങ്ങും തണലുമായി

സമീപകാലത്തെങ്ങുമില്ലാത്ത വിധത്തിലുള്ള വലിയ പ്രകൃതി ക്ഷോഭമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തങ്ങളില്‍ ബുദ്ധമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കേണ്ടത് ഓരോ പ്രവര്‍ത്തകന്റെയും കര്‍ത്തവ്യമാണെന്നും ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു.

സന്ദര്‍ശിച്ചു

സന്ദര്‍ശിച്ചു

വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു തുടങ്ങി. ആലുവയിലെ ദുരിബാധിത പ്രദേശങ്ങളിലെത്തി അദ്ദേഹം തന്റെ സന്ദര്‍ശനം ആരംഭിച്ചു. മഴക്കെടുതിയുടെ ദുരിതം അനുഭിവിക്കുന്ന വിവിധ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ വരുംദിവസങ്ങളില്‍ അദ്ദേഹം സന്ദര്‍ശിക്കു.

ഷട്ടറുകള്‍

ഷട്ടറുകള്‍

ഇടുക്കി - ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരോന്നായി തുറന്നതോടെ പെരിയാറിലെ ജലനിരപ്പുയര്‍ന്നിരിക്കുകയാണ്. പഴയ സ്ഥലങ്ങള്‍ തിരിച്ചുപിടിച്ച് പെരിയാര്‍ പരന്നൊഴുകുകയാണ്. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് മുന്‍കൂട്ടി കണ്ട് 6500 കുടുംബങ്ങളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഓണാഘോഷ പരിപാടി മാറ്റിവെക്കുക

ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക

English summary
onam celebration will postpone:ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X