ഇതെന്താ ഇങ്ങനെ? മന്ത്രിക്ക് തന്നെ കാര്യങ്ങൾ കൃത്യമായി അറിയില്ല, സ്വാശ്രയ വിഷയത്തിൽ സംഭവിക്കുന്നത്...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയ പ്രവേശനത്തിൽ ഇത്രയും കുഴപ്പം മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവേശനം അവസാനിക്കാറായിട്ടും എത്ര ഫീസാണ് അടയ്ക്കേണ്ടത് എന്ന് കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനം കുളം തോണ്ടിയിട്ടും ഒരു കുഴപ്പവുമില്ലെന്ന ആരോഗ്യ മന്ത്രിയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിന്റെ ഫീസ് എത്രയാണെന്ന് മന്ത്രിക്ക് പറയാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു. മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Ramesh Chennithala

സർക്കാർ പിടിപ്പുകേട്കൊണ്ട് മാത്രമാണ് ഇത്തവണ ഇത്രയേറെ പ്രശ്നങ്ങളുണ്ടായത്. ഇത്തവണ മൂന്ന് തവണയാണ് ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഇറക്കി ഓർഡിനൻസ് തന്നെ പിന്നീട് തിരുത്തേണ്ടിയും വന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കുഴപ്പങ്ങളില്ലാതെ പ്രവേശന നടപടികൾ പുരോഗമിക്കുമ്പോഴാണ് ഇവിടെ പ്രശ്നങ്ങൾകൊണ്ട് നട്ടം തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Ramesh Chennithala's comment against Health Minister
Please Wait while comments are loading...