കൊട്ടിയൂരിൽ വീണ്ടും പീഡനം; ഓട്ടോറിക്ഷയിൽ പതിമൂന്നുകാരിയെ...ഞെട്ടിക്കുന്ന സംഭവം!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പിഡന ശ്രമം. കൊ്ടിയൂരിലാണ് സംഭവം. പതിമൂന്ന്കാരിയെയാണ് പീഡിപ്പിക്കാന്‌‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിലയങ്ങാട് സ്വദേശി സജി ജോർജ്ജിനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തു.

ദളിത് യുവതി ചിത്രലേഖയ്ക്ക് രക്ഷയില്ല; വീണ്ടും സിപിഎം അക്രമം? ഓട്ടോ റിക്ഷ കീറി നശിപ്പിച്ചു!!

ഓട്ടോ റിക്ഷയിൽ യആത്ര ചെയ്യുമ്പോഴാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാന്‌‍ ശ്രമിച്ചത്. പെൺകുട്ടി മാതാവുമൊത്ത് കേളകം പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിലാണ് സജി ജോർജ്ജിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Girl

കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് സജി ജോർജ്ജിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പേരാവൂർ സിഐ എ കുട്ടികൃഷ്ണനാണ് അന്വേഷണ ചുമതല.‌ കൊട്ടിയൂരുൽ പള്ളി വികാരി ഫാ. റോബിൻ വടക്കുഞ്ചേരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് വൻ ചർച്ചയായിരുന്നു. ഈ സംഭവത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും പതിമൂന്ന് കാരിക്കെതിരെ പീഡനശ്രമം നടന്നിരിക്കുന്നത്.

English summary
Rape attaempt; Man arrested in Kannur
Please Wait while comments are loading...