വാഹനങ്ങളുടെ ആർസി ബുക്ക് അടുത്ത മാർച്ചിനകം ഡിജിറ്റലായി ലഭിക്കും; മന്ത്രി കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 ന് അകം ആർ സി ബുക്ക് ഡിജിറ്റിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർ സി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിൽ ആർ സി കിട്ടാൻ മാസങ്ങൾ വൈകുന്നുവെന്ന് പരാതിയെത്തുടർന്നാണ് നടപടി. ഏത് വലുപ്പത്തിലും പ്രിന്റ് എടുക്കാൻ സാധിക്കും റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ച് ആണ് ഉടനടി ലൈസൻസ് ലഭ്യമാകുക.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും 20 വാഹനങ്ങൾ വാങ്ങിയത്. അൻപത് വാഹനങ്ങൾ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളിൽ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും ക്യാമറ, റഡാർ, ഡിസ്പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധനാങ്ങൾ കൂട്ടിച്ചേർക്കും.
ഡിസ്പ്ലേയിൽ ആറ് ഭാഷകളിൽ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ നിന്ന് ഇറങ്ങേണ്ടതില്ല, വാഹനം ഓടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ടതുമില്ല, അദ്ദേഹം പറഞ്ഞു.
അഞ്ച് ദിവസത്തിനകം ഒരു ഫയലിൽ തീരുമാനമെടുക്കാതെ കയ്യിൽ വച്ചിരിക്കുന്നത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഇന്റേണൽ വിജിലൻസ് സ്ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും. ക്ലറിക്കൽ സ്റ്റാഫുകളുടെ ജോലി ഭാരം ഏകീകരിച്ച് ജോലി തുല്യത ഉറപ്പ് വരുത്താൻ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തും. കെ എസ് ആർ ടി സി ആരംഭിച്ച ഡ്രൈംവിംഗ് സ്കൂളുകളിലൂടെ ആറ് മാസത്തിനുള്ളിൽ പതിനൊന്നര ലക്ശം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.
Recommended Video













Click it and Unblock the Notifications