കടകംപള്ളി പറഞ്ഞത് നുണ? ചൈന യാത്രയ്ക്ക് പിന്നിലെ ലക്ഷ്യം മറ്റൊന്ന്: നിഷേധിച്ചത് എല്ലാം അറിഞ്ഞിട്ട്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന യാത്ര കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നില്‍ രാഷ്ട്രീയ വിദ്വേഷമാണെന്ന് ഇടതുപക്ഷവും എന്നാല്‍ ഇന്ത്യ- ചൈന ബന്ധം വഷളായതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കേന്ദ്രവും പറയുമ്പോള്‍ സത്യം മറ്റൊന്നാണ് റിപ്പോര്‍ട്ടുകള്‍.

കടകംപള്ളിയുടെ ചൈന യാത്ര പദ്ധതി സംസ്ഥാനത്തിന് നേട്ടമൊന്നുമുണ്ടാക്കാത്ത ഖജനാവ് ധൂര്‍ത്ത് മാത്രമായിരുന്നുവെന്നാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനമന്ത്രിക്ക് നയനിലപാടെടുക്കാതന്‍ അധികാരമില്ലാത്ത പദ്ധതിയാണിതെന്നാണ് ജന്മഭൂമി പറയുന്നത്.

ഖജനാവ് ധൂര്‍ത്ത്

ഖജനാവ് ധൂര്‍ത്ത്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനയാത്ര സംസ്ഥാന സര്‍ക്കാരിന് നേട്ടമൊന്നുമുണ്ടാക്കാത്ത പദ്ധതിയാണെന്നാണ് റിപ്പോര്‍ട്ട്. ഇത വെറും ഖജനാവ് ധൂര്‍ത്ത് മാത്രമായിരുന്നുവെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു. യാത്ര നടന്നിരുന്നുവെങ്കില്‍ ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് കടകംപള്ളി നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന മന്ത്രിക്ക് അധികാരമില്ല

സംസ്ഥാന മന്ത്രിക്ക് അധികാരമില്ല

ചൈനയിലെ ചെങ്ടുവില്‍ നടക്കുന്ന ടൂറിസം ആന്‍ഡ് സസ്റ്റൈനബിള്‍ ഡിവലപ്‌മെന്റ് ഗോള്‍സ്- ജേണി ടു 2030 എന്ന പരിപാടിയില്‍ സംസ്ഥാനമന്ത്രിക്ക് നിലപാടെടുക്കാന്‍ അധികാരമോ പങ്കാളിത്തമോ ഇല്ലാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രാതിനിധ്യം ഇങ്ങനെ

പ്രാതിനിധ്യം ഇങ്ങനെ

കേന്ദ്ര ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി തലത്തില്‍ മാത്രം പ്രാതിനിധ്യമാണ് കേന്ദ്ര സര്‍ക്കാര്‍ പോലും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

 ടൂറിസം മന്ത്രി എന്ന നിലയ്ക്കല്ല

ടൂറിസം മന്ത്രി എന്ന നിലയ്ക്കല്ല

കേരളത്തിന്റെ ടൂറിസം മന്ത്രി എന്ന നിലയ്ക്കല്ല കടകംപള്ളിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നതെന്നാണ് ഇതില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ ജനറല്‍ ബോഡി ചെയര്‍മാന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നതെന്നാണ് വിവരം.

 ക്ഷണിച്ചത്

ക്ഷണിച്ചത്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് ക്ഷണം ലഭിച്ചത് ഈ സ്ഥാപനത്തിന് പരിപാടിയുടെ സംഘാടക സംഘടനയില്‍ അഫിലിയേഷന്‍ ഉള്ളതു കൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, പസഫിക് ഏരിയാ ട്രാവല്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍, പട്വ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് പ്രൈവററ് ലിമിറ്റഡ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഈ സംഘടനയില്‍ അഫിലിയേഷനുള്ള മറ്റ് സ്ഥാപനങ്ങള്‍. ബിസിനസ് വിഭാഗത്തിലാണ് ഇവ അഫിലിയേഷന്‍ നേടിയിരിക്കുന്നത്.

യുഎന്‍ സെക്രട്ടറി ജനറലല്ല

യുഎന്‍ സെക്രട്ടറി ജനറലല്ല

കടകംപള്ളിയെ യുഎന്‍ ക്ഷണിച്ചുവന്നും അതിന് കേന്ദ്രം അനുമത നിഷേധിച്ചെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചരണം. എന്നാല്‍ ഇത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതുക്ഷണം എന്നതിനപ്പുറം മന്ത്രിക്ക് പ്രത്യേക പരിപാടിയും ്അവിടെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം

കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം

കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി ഖജനാവിലെ പണം ചെലവാക്കി ആറു ദിവസത്തെ ചൈന സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 സെക്രട്ടറി ജനറല്‍ പദവി

സെക്രട്ടറി ജനറല്‍ പദവി

മന്ത്രിക്ക് ക്ഷണപത്രം അയച്ചത് യുഎന്‍ ഡബ്ല്യുടിഒ സെക്രട്ടറി ജനറല്‍ തലേബി റിഫായീ ആണ്. യുഎന്‍ സംവിധാനത്തില്‍ 'സെക്രട്ടറി ജനറല്‍' പദവിയുടെ പേരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎന്‍ സെക്രട്ടറി ജനറലാണ് ക്ഷണിച്ചതെന്ന ധാരണയാണ് മന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചതെന്നാണ് പറയുന്നത്.

മറ്റ് പദ്ധതി

മറ്റ് പദ്ധതി

ചൈന സന്ദര്‍ശിക്കാനും അവിടെ മറ്റ് സ്വകാര്യ ചടങ്ങുകള്‍ക്കും കടകംപള്ളിക്ക് പദ്ധതിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
reason for kadakampalli's china journey permission cancel.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്