കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിമതന്‍ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഉടനീളം വിമതരെ നേരിടേണ്ടിവരുമെന്ന് ഉറപ്പായി. കെപിസിസി പ്രസിഡന്റ് വി എം സുധീരനും, മുതിര്‍ന്ന നേതാക്കളും ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിട്ടും അനേകം വിമതര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്.

തിരുവനന്തപുരത്ത് ഒരു വിമതന്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം തന്നെ തട്ടിയെടുത്തു. വെള്ളനാട് ബ്ലോക്കില്‍ വിമതനായി മത്സരിക്കുന്ന കാട്ടാക്കട സുബ്രഹ്മണ്യനാണ് ഡി.സി.സി. പ്രസിഡന്റിന്റെ ലെറ്റര്‍പാഡ് തട്ടിയെടുത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി സ്വന്തമാക്കിയത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്. +

congress

മലപ്പുറത്തും മറ്റും യുഡിഎഫ് ഘടകകക്ഷികളുമായി നേരിട്ട് മത്സരിക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞതിന് പിന്നാലെയാണ് വിമതശല്യം കോണ്‍ഗ്രസിന് തലവേദനയായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പേരൂര്‍ക്കട, കുന്നുകുഴി, കഴക്കൂട്ടം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ഥിയുടെ വെല്ലുവിളി നേരിടേണ്ടതുണ്ട്.

കൊച്ചി കോര്‍പ്പറേഷനിലെ നാല് വാര്‍ഡുകള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ നാലു വാര്‍ഡുകള്‍, കൂടാതെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യു.ഡി.എഫിന് വിമതഭീഷണിയുണ്ട്. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും മുസ്ലീംലീഗ് തമ്മിലുള്ള തര്‍ക്കവും പരിഹരിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്ന് രണ്ട് നഗരസഭകളിലും 25 പഞ്ചായത്തുകളിലും കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ സൗഹൃദമത്സരം നടക്കും.

English summary
Rebel threat kerala Panchayat polls, Rebel threat worries congress and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X