കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 വയസാക്കണം, ആഴ്ചയില്‍ 5 പ്രവൃത്തി ദിവസം; സര്‍ക്കാരിന് ശുപാര്‍ശ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. നിലവില്‍ പെന്‍ഷന്‍ പ്രായമായ 56ല്‍ നിന്ന് 57 വയസാക്കി വര്‍ദ്ധിപ്പിക്കാനാണ് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ഇപ്പോള്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഞാൻ സംഘിയാണ്, അന്തസ്സോടെ പറയും, 4 വോട്ടിനായി കാല് നക്കില്ല', നികേഷിനോട് പൊട്ടിത്തെറിച്ച് അലി അക്ബർ'ഞാൻ സംഘിയാണ്, അന്തസ്സോടെ പറയും, 4 വോട്ടിനായി കാല് നക്കില്ല', നികേഷിനോട് പൊട്ടിത്തെറിച്ച് അലി അക്ബർ

pension

സര്‍വീസില്‍ ഇരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും മാറ്റിവച്ചിട്ടുള്ള സംവരണത്തിന്റെ 20 ശതമാനം ആ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയില്‍ 5 ആക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇക് കണക്കാക്കി ദിവസേനയുള്ള ജോലി സമയം വര്‍ദ്ധിപ്പിക്കണം. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകല്‍ 10 മുതല്‍ അഞ്ച് വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്ക് 1.15 മുതല്‍ 2 വരെ ഇടവേളയാണ്. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി 9.30 മുതല്‍ 5.30 വരെ ആക്കി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ.

'നിങ്ങള്‍ ഒന്നര കോടി തന്നില്ലെങ്കില്‍ രണ്ടര കോടി തരാനാളുണ്ട്'... ദിലീപ് കേസില്‍ നാദിര്‍ഷ കോടതിയിലെത്തും'നിങ്ങള്‍ ഒന്നര കോടി തന്നില്ലെങ്കില്‍ രണ്ടര കോടി തരാനാളുണ്ട്'... ദിലീപ് കേസില്‍ നാദിര്‍ഷ കോടതിയിലെത്തും

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ട് മലയാളം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂളിന്റെയും വെബ്‌സൈറ്റിലും ഒഴിവുകള്‍ പ്രസിദ്ധീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ മാനേജ്‌മെന്റ്, യൂണിവേഴ്‌സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടായിരിക്കണം. നിയമനത്തിനായുള്ള അഭിമുഖത്തിന്റെ വീഡിയോയും ഓഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കാനും പരിശോധിക്കാനും ഓംബുഡ്‌സ്മാനെ നിയമിക്കണം. ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ വിരമിച്ച ജസ്റ്റിസിനെയാണ് ഓംബുഡ്‌സമാനായി നിയമിക്കേണ്ടത്.

വര്‍ഷത്തിലെ അവധി ദിവസം 12 ആക്കി കുറയ്ക്കാനും ശുപാര്‍ശയുണ്ട്. ജനജീവിതത്തെ ബാധിക്കുന്ന ആഘോഷങ്ങളോ, മറ്റോ ഉണ്ടെങ്കില്‍ മാത്രം പ്രാദേശിക അവധികള്‍ നല്‍കിയാല്‍ മതി. ആര്‍ജിതാവധി 30 വര്‍ഷമാക്കി ചുരുക്കണം. ഓരോ വകുപ്പും വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ കണ്ടെത്തണം. വര്‍ക്ക് ഫ്രൊം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്കായി മാറി മാറി അവസരം നല്‍കണം.

സാരിയില്‍ കിടിലന്‍ ലുക്കില്‍ രമ്യ നമ്പീശന്‍; ഫോട്ടോസ് വേറെ ലെവലെന്ന് ആരാധകര്‍

ഭരണ രംഗത്ത് ഏറ്റവും അത്യാവശ്യം വേണ്ടത് കാര്യക്ഷമതയാണെന്നും സാധാരണക്കാരന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഉള്‍ക്കൊള്ളാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മര്യദയോടുള്ള പെരുമാറ്റം ഉണ്ടാകണമെന്നും പറയുന്നു. പിഎസ്സി റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കി റിക്രൂട്ട്്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശിക്കുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളുടെ എണ്ണം വേട്ടിക്കുറയ്ക്കണമെന്നും കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം പരിഷ്‌കരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

അതേസമയം, പെന്‍ഷന്‍ പ്രായം 57 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് യുവമോര്‍ച്ച അറിയിച്ചു. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്നു പോലും അര്‍ഹതപ്പെട്ടവര്‍ക്ക് നിയമനം നല്‍കാത്ത പിണറായി സര്‍ക്കാര്‍ യുവജന വഞ്ചന തുടരുകയാണ്. കഴിഞ്ഞവര്‍ഷം റെക്കോര്‍ഡ് റിട്ടയര്‍മെന്റുകള്‍ ഉണ്ടായിട്ടുപോലും ആനുപാതികമായി നിയമനം നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പതിനായിരക്കണക്കിന് യുവതീ-യുവാക്കളുടെ സ്വപ്നങ്ങളാണ് ഇല്ലാതാകുക. സംസ്ഥാന സര്‍ക്കാര്‍ റിട്ടയര്‍മെന്റ് ഇനത്തില്‍ നല്‍കേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒളിച്ചോടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് പ്രായം കൂട്ടല്‍. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശകള്‍ പുനപരിശോധിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

English summary
Recommendation to increase pension age of Kerala government employees from 56 to 57 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X