Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹ്നയുടെ ജാമ്യാപേക്ഷ; പൊലീസ് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി; വ്യാഴാഴ്ച്ച പരിഗണിക്കും

കൊച്ചി: നഗ്നന ശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് വ്യക്തമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. വ്യാഴാഴ്ച്ചയാണ് രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.തനിക്കെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും പരാതിക്ക് പിന്നാല്‍ മത, രാഷ്ട്രീയ വൈരാഗ്യമാമെന്ന് ചൂണ്ടികാട്ടിയാണ് ഹരജി. സംഭവത്തില്‍ എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

rehana

പോക്‌സോ ആക്ട് സെക്ഷന്‍ 13,14,15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാട്ടേസില്‍ പൊലീസ് റെയിഡ് നടത്തിയിരുന്നു.

Recommended Video

cmsvideo
    രഹ്ന കേസില്‍ യഥാര്‍ത്ഥത്തില്‍ പബ്ലിസിറ്റി കൊതിച്ചത് ആര് | Oneindia Malayalam

    രഹ്ന കോഴിക്കോടാണുളളത് എന്നാണ് ഭര്‍ത്താവ് മനോജ് അറിയച്ച്. വീട്ടില്‍ നിന്ന് ലാപ്ടോപ്പ് അടക്കം പോലീസ് പിടിച്ചെടുത്തിരുന്നു. അതിനിടെയാണ് അഭിഭാഷകന്‍ മുഖേനെ രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വ്യക്തിസ്വാതന്ത്ര്യല്‍ ഇടപെടല്‍ നടത്തുന്ന നീക്കമാണ് തനിക്കെതിരെയുളള കേസ് എന്നും കേസിനെ തനിക്ക് ഭയമില്ലെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.

    താന്‍ മകന്റെ ചിത്രം വരയുടെ ക്യാന്‍വാസ് മാത്രമാണ്. അമ്മയോ മകനോ എന്നത് അവിടെ വിഷയം അല്ല. 3 വയസ്സുവരെ അമ്മയുടെ മാറിടം മാതൃത്വത്തിന്റെ അടയാളമായി കാണുന്നതും പിന്നീട് അതില്‍ ലൈംഗികത കാണുന്നതും എങ്ങനെയാണ് എന്ന് രഹ്ന ഫാത്തിമ ചോദിച്ചു. കുട്ടികള്‍ അവരുടെ അമ്മമാരുടെ ശരീരം കണ്ട് വളരണമെന്നുമായിരുന്നു രഹ്നയുടെ പ്രതികരണം.

    സ്ത്രീ ശരീരത്തെ കുറിച്ചുളള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുളള മിഥ്വാധാരണകള്‍ക്കും എതിരെ എന്ന മുഖവുരയോടെയാണ് രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അരുണ്‍ പ്രകാശ് ആണ് പോലീസില്‍ പരാതി നല്‍കിയത്.

    നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാന്‍ ശ്രമിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു. കറുപ്പുടുത്ത് രഹ്ന ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്നയ്ക്ക് എതിരെ കേസെടുത്ത് ജയിലില്‍ അടച്ചിരുന്നു.

    അടുത്തിടെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു. ബിഎസ്എന്‍എല്‍ നിയോഗിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയ ശേഷമാണ് രഹ്നയെ പിരിച്ച് വിട്ടത്. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+