കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരംഗം സൃഷ്ടിക്കാന്‍ 'ജിയോ' സെപ്തംബര്‍ അഞ്ചിന് കേരളത്തിലും എത്തുന്നു...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: ഇന്റര്‍ നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ കറങ്ങി കറങ്ങി നിങ്ങളെ മടുപ്പിക്കുന്ന നെറ്റ് വര്‍ക്കുകളോട് റ്റാറ്റാ പറഞ്ഞോളൂ. കിടിലന്‍ ഫീച്ചറുകളുമായി റിലൈന്‍സ് ഗ്രൂപ്പിന്റെ ജിയോ സെപ്തംബര്‍ അഞ്ചിന് കേരളത്തിലുമെത്തും. റിലയിന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയയോയുടെ വരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജിയോയുടെ ഫോര്‍ ജി നെറ്റ് പ്ലാനുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മറ്റു നെറ്റ് വര്‍ക്കുകള്‍.

കേരളത്തിലും ജിയോ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്. മറ്റ് നെറ്റുവര്‍ക്കുകളെ അപേക്ഷിച്ച് നാലിരട്ടി ലാഭമുള്ള ഓഫറുകളുമായാണ് ജിയോ എത്തുന്നത്. ഇന്റര്‍ നെറ്റ് ഉപയോഗത്തില്‍ മാത്രമല്ല കാള്‍ ചാര്‍ജ്ജിലും എസ്എംഎസ് ഓഫറുകളിലും ജിയോയാണ് താരം. മാത്രമല്ല ഇന്ത്യയിലെവിടെയും റോമിംഗില്ലാതെ വിളിക്കാം.

Reliance Jio

ആഘോഷദിവസങ്ങളില്‍ ഒരു ഓഫറുകളും ഉണ്ടാകാറില്ല. ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനുമെല്ലാം ആശംസകളയക്കാന്‍ റീച്ചാര്‍ജ്ജ് ചെയ്യേണ്ട ഗതിഗോടിലായിരുന്നു മലയാളികള്‍. എന്നാല്‍ ജിയോയില്‍ ആഘോഷ ദിവസങ്ങളിലും ഓഫറുകള്‍ കട്ട് ചെയ്യില്ല. ഫ്രീ എസ്എംഎസ് ഓഫറുള്ളവര്‍ക്ക് ഏത് പാതിരാത്രി വേണമെങ്കിലും മേസേജയാക്കം. ഓഫര്‍ പെരുമഴയില്‍ യുവാക്കള്‍ ഹാപ്പിയാണ്. ജിയോ കേരളത്തിലെത്താന്‍ കാത്ത് നില്‍ക്കുകയാണ് ഇവര്‍.

Read Also: വിഎസ് കുലംകുത്തി, ജാതി പറയാതെ സഹായം കിട്ടില്ല; വെള്ളാപ്പള്ളി ഇതെന്ത് ഭാവിച്ചാണ് ?

കേരളത്തിലെ പ്രൊഫഷണ്‍ സ്ഥാപനങ്ങളിലും ടെക്‌നോപാര്‍ക്കിലുമെല്ലാം സൗജന്യ സിം നല്‍കി ജിയോ ഒരു വിഭാഗം ഉപഭോക്താക്കളെ ഇപ്പോഴെ റെഡിയാക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഔദ്യോഗികമായി ജിയോ എത്തുന്നതോടെ വലിയൊരു തരംഗം സൃഷ്ടിക്കാനാകുമെന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ.

ഇന്ത്യയില്‍ സംസ്ഥാന അതിര്‍ വ്യത്യാസം ഇല്ലാതെയാണ് ജിയോയില്‍ സേവനം ലഭ്യമാകുക. വോയ്‌സ് സന്ദേശത്തിനും റോമിംഗ് കോളുകള്‍ക്കും ചാര്‍ജ് ഉണ്ടാവുകയില്ല. ഒന്നുകില്‍ കോള്‍ ബാലന്‍സ്, അല്ലെങ്കില്‍ നെറ്റ് ബാലന്‍സ് ഇവ രണ്ടിലേതെങ്കിലും ഉണ്ടെങ്കില്‍ ജിയോയില്‍ നിന്ന് ഇന്ത്യയിലെവിടേക്കും വിളിക്കാം.

50 രൂപയ്ക്ക് ഒരു ജിബി 4ജി ഡേറ്റയാണ് പ്രധാന ഓഫര്‍. വിദ്യാര്‍ത്ഥികള്‍ക്ക് 25 ശതമാനം അധിക ഡേറ്റ താരിഫ് പ്രകാരം നല്‍കി ജിയോയെ ജനകീയമാക്കാനാണ് അംബാനിയുടെ ശ്രമം.

എല്‍ഡിഎഫ് വന്നിട്ട് എന്ത് ശരിയായെന്നാണ് ? നൂറ് ദിവസത്തില്‍ കൊലപാതകമടക്കം മുന്നൂറോളം ആക്രമങ്ങള്‍ !എല്‍ഡിഎഫ് വന്നിട്ട് എന്ത് ശരിയായെന്നാണ് ? നൂറ് ദിവസത്തില്‍ കൊലപാതകമടക്കം മുന്നൂറോളം ആക്രമങ്ങള്‍ !

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Reliance Jio will be launching on September 5th in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X