കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് കുലംകുത്തി, ജാതി പറയാതെ സഹായം കിട്ടില്ല; വെള്ളാപ്പള്ളി ഇതെന്ത് ഭാവിച്ചാണ് ?

  • By Vishnu
Google Oneindia Malayalam News

ഇടുക്കി: വിഎസ് അച്യുതാനന്ദനും വിഎം സുധീരനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസ് അച്യുതാനന്ദന്‍ കുലം കുത്തിയാണെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം. കട്ടപ്പനയില്‍ നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ പരിപാടിയിലാണ് വിഎസ് അച്യുതാനന്ദനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം നടത്തിയത്.

വള്ളാപ്പള്ളി നടേശനും വിസ് അച്യുതാനന്ദനും തമ്മില്‍ കുറേ നാളായി തുറന്ന് പോരിലാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ കടുത്ത നിലപാടെടുത്തതോടെ വെള്ളാപ്പള്ളി വിഎസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

Vellapally Natesan

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് വെള്ളാപ്പള്ളിയെ പ്രതിയാക്കിയതോടെ അവസരം കിട്ടുമ്പോഴെല്ലാം വെള്ളാപ്പള്ളി വിഎസിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിടുകയാണ്. ഈഴവ സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് വിഎസ് അച്യുതാനന്ദനും മറ്റൊന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും.

Read Also: ഗ്രൂപ്പ് നേതാക്കള്‍ പ്രസാദിക്കണം, അല്ലാത്തവര്‍ വന്ധ്യംകരിക്കപ്പെടും; നേതൃത്വത്തിനെതിരെ വിടി ബല്‍റാം

രണ്ടും സമുദായത്തിലെ കുലംകുത്തികളാണ്. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നുണ്ടെന്നാണ് പറയുന്നത്. ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ജാതിയുണ്ട്. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അച്യുതാനന്ദനുമായി 1963 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. അവയൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വെള്ളപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്റെ കൈയിലേക്കല്ല വരുന്നത്.

Read Also: മൃതദേഹം ആംബുലന്‍സില്‍ കയറ്റിയില്ല; മക്കള്‍ അമ്മയുടെ മൃതദേഹമെത്തിച്ചത് ബൈക്കില്‍

പണം നേരിട്ട് ബാങ്കിലേക്കാണ് പോകുന്നത്. അതുകൊണ്ട് ആ കേസിന്റെ പേരില്‍ എനിക്ക് ഒരു ചുക്കും വരാനില്ല. ലീഗ്, എന്‍എസ്എസ്, കത്തോലിക്കര്‍ എല്ലാവരും ഇതുപോലെ ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vellapally Natesan criticised against VS Achthananthan and KPCC President VM Sudheeran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X