കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ദിനവും കേരളത്തിന് ആശ്വാസം: ഇന്ന് രോഗമുക്തി നേടിയത് 19 പേര്‍, സ്ഥിരീകരിച്ചത് 3 പേര്‍ക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം തവണയും കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായില്‍ വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ രണ്ടാള്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാല്‍ വിദേശത്ത് നിന്ന് വന്നതാണ്. ശേഷിക്കുന്നവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. ഇന്ന് 19 പേര്‍ വൈറസ് ബാധ ഭേദമായി ആശുപത്രി വിട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആകെ 378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 178 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 86 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാമ്പിളുകൾ പരിശോധിച്ചതില്‍ 14829 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുകണ്ട് നിയന്ത്രണങ്ങൾ ഒഴിവായിക്കളയാമെന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. അത് അനുവദിക്കാനാവില്ല.
ജാഗ്രതയിൽ തരിമ്പ് പോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്നിലില്ല.

 corona

വൈറസിന്റെ വ്യാപനം എപ്പോഴൊക്കെ എവിടെ ഒക്കെ ആണു വരുക എന്ന് സങ്കല്പിക്കുക സാധ്യമല്ല. ആൾക്കൂട്ടവും അശ്രദ്ധയും വലിയ അപകടം വിളിച്ച് വരുത്തും . അത് സാമൂഹ്യ വ്യാപനം എന്ന വലിയ ആപത്തിലേക്ക് എത്തിക്കാം. അതിനാല്‍ നിയന്ത്രണങ്ങളിൽ യാതൊരു കുറവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ പ്രശ്നം ഏറ്റവുമധികം അലട്ടുന്നു. അവരെ കേരളത്തിലെത്തിക്കാൻ സര്‍ക്കാറിനും കുടുംബാംഗങ്ങള്‍ക്കും ആഗ്രഹമുണ്ട്. നാട്ടിലെത്താന്‍ പ്രവാസികള്‍ ആഗ്രഹിക്കുന്നു. പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ആവർത്തിച്ച് പെടുത്തി. ഇന്നും വിശദമായ കത്തയച്ചു. വിദേശത്ത് വിസിറ്റിങ് വിസയിലും മറ്റും അവുടെ പെട്ടവർക്കും
വരുമാനമില്ലാതെ അവിടെ കുടുങ്ങിക്കിടക്കുന്നവർക്കും , മറ്റ് അടിയന്തര സാഹചര്യത്തിൽ ഉള്ളവർക്കും നാട്ടിൽ എത്താൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

ഇവിടെ എത്തിയാലുള്ള എല്ലാ സജ്ജീകരണവും സുരക്ഷയും സംസ്ഥാനസർക്കാർ ഒരുക്കും. തിരികെ വരുന്നവരുടെ ടെസ്റ്റ്, നിരീക്ഷണം തുടങ്ങിയവ സംസ്ഥാന സർക്കാർ നിരീക്ഷിക്കും. സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച നിലപാട് ശ്രദ്ധയിലുണ്ട്. കൊവിഡ് പ്രവർത്തനം ഏകോപിപ്പിക്കാൻ നാല് പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കും. ഇതില്‍ മൂന്നെണ്ണം വനിതാ പൊലീസ് സ്റ്റേഷനുകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിര്‍ണ്ണായക ധാരണയിലെത്തി സൗദിയും റഷ്യയും; സല്‍മാന്‍ രാജാവിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്നിര്‍ണ്ണായക ധാരണയിലെത്തി സൗദിയും റഷ്യയും; സല്‍മാന്‍ രാജാവിനും പുടിനും നന്ദി പറഞ്ഞ് ട്രംപ്

English summary
Relief for Kerala for the second day: 19 cured, 3 more cases test positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X