കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജി വിജയന്റെ ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന വി ജി വിജയന്റെ ഓര്‍മ്മദിനത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ഒത്തുചേര്‍ന്നു. കേരളാ മീഡിയാ അക്കാദമി, വയനാട് പ്രസ്‌ക്ലബ്ബ്, വി ജി വിജയന്‍ അനുസ്മരണ സമിതി എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു വി ജി വിജയന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ, വി ജി വിജയന്റെ ഓര്‍മമരമായ ഞാവലിന് വെള്ളമൊഴിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

vijayan

വി ജി വിജയന്റെ ഓര്‍മമരമായ ഞാവലിന് വെള്ളമൊഴിച്ച് കൊണ്ട് സി കെ ശശീന്ദ്രന്‍ എം എല്‍ എ അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുന്നു

വയനാട്ടിലെ ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സാധാരണക്കാരനായ മാധ്യമപ്രവര്‍ത്തകനായിരുന്നു വി ജി വിജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയന്‍ ചെറുകര അധ്യക്ഷത വഹിച്ചു. വി ജി വിജയന്‍ സ്മരണിക പ്രകാശനം കേരള മീഡിയാ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ ടി ശേഖരന്‍ പ്രകാശനം ചെയ്തു. മാതൃഭൂമി ചാനല്‍ ലേഖകന്‍ എം കമല്‍ ഏറ്റുവാങ്ങി. വി ജി വിജയനുമായി ബന്ധപ്പെട്ടവരുടെ ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളാണ് പ്രധാനമായും സ്മരണികയില്‍. ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധ മല്‍സരത്തില്‍ വിജയികളായ കോളജ് വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ വിതരണം ചെയ്തു.

പരിപാടിയില്‍ ഏറ്റവും ശ്രദ്ധേയമായത് ജനാധിപത്യത്തിലെ ബഹുസ്വരത, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റഡ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പ്രഭാഷണമായിരുന്നു. ബഹുസ്വരതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ ശോഷണം രാജ്യത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്നും, ജനാധിപത്യത്തിലെ ബഹുസ്വരതയുടെ രൂപങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി. അടിച്ചമര്‍ത്തലിന്റെ ഉപകരണങ്ങള്‍ വ്യത്യസ്ത രൂപഭാവങ്ങളോടെ ഓരോ രുത്തരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്ന കാഴ്ചയാണുള്ളത്. അഞ്ചു വര്‍ഷത്തിനിടെയുള്ള സംഭവവികാസങ്ങള്‍ ഇതു വെളിവാക്കുന്നു.

വിവേചനത്തിന്റെ കാലാവസ്ഥ പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകളിലൂടെയാണ് കടന്നുപോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, ഒ കെ ജോണി, മീഡിയാവണ്‍ ചീഫ് എഡിറ്റര്‍ സി എല്‍ തോമസ്, പി ഗഗാറിന്‍, കെ കെ ഹംസ, കെ സദാനന്ദന്‍, കെ എല്‍ പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി.അബ്ദുല്‍ ഖാദര്‍, വി ജി വിജയന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി ഒ ഷീജ സ്വാഗതവും അനുസ്മരണ സമിതി ജോയിന്റ് കണ്‍വീനര്‍ വിജയന്‍ മടക്കിമല നന്ദിയും പറഞ്ഞു.

English summary
remembrance of journalist vj vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X