മലചവിട്ടാനുറച്ച് പെണ്ണുങ്ങള്‍!വ്രതം തുടങ്ങി! വിശ്വാസിയെങ്കില്‍ അയ്യപ്പനെ കണ്ടിരിക്കുമെന്ന് യുവതികള്‍
Recommended Video

ശബരിമലയില്‍ എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധക്കടല്‍ ഇരമ്പുകയാണ്. എന്നാല്‍ പ്രതിഷേധങ്ങള്‍ എന്ത് തന്നെയായാലും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലചവിട്ടാന്‍ തന്നെ ഉറച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍.പ്രത്യേകിച്ച് കണ്ണൂരില്‍ നിന്നുള്ളവര്‍.
കഴിഞ്ഞ ദിവസം വൃശ്ചികം ഒന്നിന് മല ചവിട്ടുമെന്ന് വ്യക്തമാക്കി കണ്ണൂര്‍ സ്വദേശിയായ രേഷ്മ രംഗത്തെത്തിയിരുന്നു. പിന്നാലെ രേഷ്മയ്ക്ക് നേരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ രേഷ്മയ്ക്കൊപ്പം മലചവിട്ടാന്‍ പത്ത് പേരടങ്ങുന്ന സംഘം ഉണ്ടെന്നാണ് വിവരം.

മലയില്‍ എത്തും
കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കുന്ന താന്‍ ഇത്തവണ മാലയിട്ട് മലചവിട്ടാന്‍ തയ്യാറാണെന്ന് തന്‍റേ ഫേസ്ബുക്കിലൂടെ രേഷ്മയെന്ന കണ്ണൂര്‍ ഇരണാവ് സ്വദേശി വ്യക്തമാക്കിയത്. കോടതി വിധി അനുകൂലമായ സാഹചര്യത്തില്‍ മലചവിട്ടാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

വിപ്ലവമല്ല
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു എന്നും രേഷ്മ നിലപാട് വ്യക്തമാക്കിയിരുന്നു.

ആക്രമണം
എന്നാല്‍ ഇതിന് പിന്നാലെ ഹൈന്ദവ സംഘനകള്‍ രേഷ്മയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ രേഷ്മയുടെ വീടിന് മുന്നില്‍ എത്തി ശരണം വിളിക്കുകയും രേഷ്മയെ അസഭ്യം പറയുകയും ചെയ്തു.

പാര്‍ട്ടിക്കാരി
രേഷ്മ സിപിഎമ്മുകാരിയാണെന്നും മനപ്പൂര്‍വ്വം വിശ്വാസികളെ ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ച് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ രേഷ്മയ്ക്കെതിരെ സ്ളട്ട് ഷെയിമിങ്ങും ബോഡി ഷെയ്മിങ്ങും വരെ നടക്കുന്നുണ്ട്.

ഡിലീറ്റ് ചെയ്തു
പാര്‍ട്ടിക്കാരി അല്ലെന്ന് വരുത്തി തീര്‍ക്കാനായി ചിത്രങ്ങളെല്ലാം ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്തെന്നൊക്കെയുള്ള തരത്തില്‍ രേഷ്മയെ കടന്നാക്രമിക്കുന്ന പോസ്റ്റുകളാണ് സംഘപരിവാര്‍ ബിജെപി അനുകൂല ഗ്രൂപ്പുകളില്‍ രേഷ്മയ്ക്കെതിരെ നടക്കുന്നത്

വിശദീകരണം
അതേസമയം താന്‍ ഒരു വിശ്വാസിയാണെന്നും വിശ്വാസത്തിന്‍റെ പേരില്‍ മാത്രമാണ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നതെന്നും രേഷ്മ വ്യക്തമാക്കി. മലചവിട്ടാനുള്ള തന്‍റെ തിരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല.

കോടതി വിധി
വിശ്വാസി ആയത് കൊണ്ട് തന്നെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വിശ്വാസിച്ചിരുന്നു എന്നാല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചരിത്രം പരിശോധിച്ചപ്പോള്‍ 1991 വരെ അവിടെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നു എന്ന് മനസിലായി. അന്നൊന്നും നഷ്ടപ്പെടാത്ത നൈഷ്ഠിക ബ്രഹ്മചര്യം താന്‍ കയറിയത് കൊണ്ട് നഷ്ടമാകുമെന്നും കരുതിന്നില്ലെന്നും രേഷ്മ വ്യക്തമാക്കി.

നിരവധി പേര്‍
അതേസമയം എന്ത് തന്നെ വന്നാലും രേഷ്മയ്ക്കൊപ്പം മലചവിട്ടുമെന്ന് വ്യക്തമാക്കുകയാണ് പത്ത് പേരടങ്ങുന്ന യുവതികളുടെ സംഘം. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നും യുവതികള്‍ വ്യക്തമാക്കുന്നു. എന്തിനാണ് വിശ്വാസികളായ സ്ത്രീകളെ തടയുന്നതെന്നാണ് യുവതികള്‍ ഉയര്‍ത്തുന്ന ചോദ്യം.

ചോദ്യവുമായി യുവതി
വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് ശബരിമലയില്‍ പോകാനുള്ള തിരുമാനമെന്ന് സംഘത്തിലുളള പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത യുവതി പറഞ്ഞതായി സമകാലികം റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുപ്പം മുതല്‍ മലചവിട്ടിയിരുന്നു.

പാടില്ല
എന്നാല്‍ ഒരുപ്രായമെത്തിയപ്പോള്‍ അച്ഛന്‍ പോകേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആചാരവും ചരിത്രവുമെല്ലാം പരിശോധിച്ച് സുപ്രീംകോടതതി വിധി വന്ന സ്ഥിതിക്ക് അയ്യപ്പനെ കാണാനാണ് തിരുമാനം എന്ന് യുവതി വ്യക്തമാക്കി. ഭക്തയാണെങ്കില്‍ ഏത് സമയത്തും അയ്യപ്പമെ കാണാം.

ഭയക്കുന്നില്ല
പ്രതിഷേധങ്ങളില്‍ ഭയക്കുന്നില്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ സബരിമലയില്‍ എത്തുകയെന്നത് അത്ര എളുപ്പമായേക്കില്ല. പക്ഷെ ഭരണകൂടവും പോലീസും ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്നാണ് വിശ്വാസം എന്നും യുവതി വ്യക്തമാക്കി.












Click it and Unblock the Notifications