സ്വപ്നയ്ക്കും ഷാജ് കിരണിനുമെതിരെ എന്തുകൊണ്ട് മാനനഷ്ട കേസില്ല: അടിയന്തര പ്രമേയ ചർച്ച തുടങ്ങി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചർച്ച തുടങ്ങി. ഷാഫി പറമ്പില്‍ എംഎല്‍എ യുഡിഎഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭയില്‍ സംസാരിച്ചു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടുത്തടെ നടത്തിയ വെളിപ്പെടുത്തല്‍ സത്യമല്ലെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടകേസ് കൊടുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറമ്പില്‍ എം എല്‍ എ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് യു ഡി എഫിന് യാതൊരുവിധ അജണ്ടയുമില്ലെന്നും എം എല്‍ എ വ്യക്തമാക്കി.
യു ഡി എഫ് തങ്ങളുടെ അടുക്കളിയില്‍ വേവിച്ചെടുത്ത വിവാദമല്ലി. സ്വപ്നയുടെ മൊഴിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗുരുതരമായ ആരോപണമാണുള്ളത്. സ്വപ്ന ഉന്നയിച്ച ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല. യാതൊരു വിധ സൂചനയും ഇല്ലാതെ പാലക്കാട് വിജിലന്‍സ് എന്തുകൊണ്ടാണ് സരിത്തിന്റെ വിളിച്ചുകൊണ്ടുപോയത്. സി സി ടിവി നോക്കിയിട്ടാണ് പൊലീസ് പോലും പറഞ്ഞത് വന്നത് വിജിലന്‍സാണെന്ന്. സരിത്തിനെതിരെ പാലക്കാട് വിജിലന്‍സ് കേസ് അന്വേഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

വിജിലൻസ് മേധാവിയെ മാറ്റാൻ കാരണമെന്താണെന്ന് ജനങ്ങൾക്ക് അറിയണം. എന്തിനാണ് മുൻ മേധാവി എംആർ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പൊലീസിൽ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു. അദ്ദേഹത്തിനുമെതിരെ എന്തുകൊണ്ട് മാനനഷ്ടകേസ് ഇല്ല. രഹസ്യ മൊഴി കൊടുത്തതിന് പേരിൽ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ചോദിച്ചു.
അനന്യ ദാ ഇവിടെയുണ്ട്: ചുവപ്പില്‍ സൂപ്പർ ലുക്കില്‍ തിളിങ്ങി താരം, ചിത്രങ്ങള്‍ കാണാം
വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് എം.ആര്‍. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ല്‍ അധികം തവണ തമ്മില്‍ സംസാരിക്കാന്‍ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധമെന്ന് ചോദിച്ച ഷാഫി പറമ്പില്‍ ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി ബാഗ് മറന്നെന്ന് പറയുന്ന ബാഗിനെക്കുറിച്ചും ചോദ്യമുയർത്തി. മുഖ്യമന്ത്രി ബാഗ് മറന്നെന്നും അത് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ കൊടുത്തയച്ചെന്നും ശിവശങ്കര്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിക്കുന്നു. ആരാണ് കള്ളം പറയുന്നതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം.
ഷാഫി പറമ്പില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് നിന്ന് പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചു. കോടതിയില്‍ കൊടുത്ത രഹസ്യ മൊഴി എങ്ങനെ പരാമർശിക്കുമെന്നും ചോദിച്ച അദ്ദേഹം മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കിൽ കുഴപ്പമില്ലെന്നും വ്യക്തമാക്കി. എന്നാല്‍ നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.












Click it and Unblock the Notifications