സന്ദീപ് കൊല: ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ സിപിഎം ശ്രമം; ആരോപണവുമായി എം ടി രമേശ്
കോഴിക്കോട് : പെരിങ്ങ എൽ.സി സെക്രട്ടറിയുടെ കൊലപാതകത്തിൽ സിപിഎമ്മിനും സർക്കാരിനുമെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന നേതാവ് എം.ടി.രമേശ്. കൊലപാതകം ആർഎസ്എസിന് മേൽ കെട്ടിവയ്ക്കാനുള്ള ശ്രമം നീചമെന്ന് അദ്ദേഹം പ്രതികരിച്ചു. രക്തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ലാദമാണ് സിപിഎം നേതാക്കളുടെ മുഖത്തുള്ളത്. അഞ്ച് പ്രതികളിൽ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ യുവമോർച്ച പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയിരുന്നുവെന്നും രമേശ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആർഎസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങൾ കിട്ടിയതു കൊണ്ടാണെന്ന് എം ടി രമേശ് പറഞ്ഞു. എന്നാൽ, കോടിയേരി ഈ നിലപാടിനെ വെല്ലുവിളിക്കുകയാണ്. സിപിഎം പൊലീസിനെ സമ്മർദ്ദത്തിലാക്കുകയാണ്. ജിഷ്ണു നിലവിൽ ബിജെപി അംഗമാണോ എന്ന് തനിക്കറിയില്ലെന്നും രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ സംഭവം വ്യക്തിവൈരാഗ്യമാണെന്ന് പറഞ്ഞ പൊലീസ് കോടിയേരി ബാലകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമാണ് നിലപാട് മാറ്റിയത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പാണ് ജിഷ്ണുവിനെ യുവമോർച്ചയിൽ നിന്ന് നീക്കിയത്. രക്തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ലാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളതെന്നും രമേശ് പ്രതികരിച്ചു.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

അഞ്ച് പ്രതികളിൽ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്.തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ ഡിവൈഎഫ്ഐ നേതാക്കൾ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപിനെ കൊല ചെയ്തത് ലഹരി കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാസംഘമാണ്. ആർഎസ്എസിനു മേൽ കൊലപാതകം കെട്ടിവച്ച് ബോധപൂർവ്വം സംഘർഷമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും രമേശ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിൽ വച്ചാണ് കൊലപാതകം നടന്നത്. വയലിന് സമീപത്തെ ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഗുണ്ടാ സംഘം ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ശരീരമാസകലം സന്ദീപിനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അക്രമികളെ 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലെ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നെഞ്ചിൽ മുഴുവനായും ഒൻപത് കുത്തുകളേറ്റിരുന്നു.

സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന തരത്തിലുള്ള പൊലീസ് നിഗമനത്തെ തള്ളി കോടിയേരി രംഗത്ത് വന്നിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. പൊലീസ് നടപടി സർക്കാർ പരിശോധിക്കണമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണ്. സിപിഎമ്മും സർക്കാരും രാഷ്ട്രീയ കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുകയാണ്. ഗൂഢാലോചന നടന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications