ശിശുക്ഷേമസമിതി ശിശുവേട്ട സമിതിയായി മാറി; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ വേർപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരമ്മയുടെ നെഞ്ചിൽ നിന്ന് പിഞ്ചുകുഞ്ഞിനെ വലിച്ചെടുത്ത് നാടുകടത്തുന്നത് അത്യന്തം ക്രൂരമായ നടപടിയാണ്.

അതേസമയം, മാതൃത്വത്തെ പോലും പിച്ചിച്ചീന്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല വിമർശിച്ചു.ശിശുക്ഷേമ സമിതി ശിശു വേട്ട സമിതിയായി മാറി. മാതാവിൽ നിന്ന് കുട്ടിയെ തട്ടിയെടുക്കാൻ ഭരിക്കുന്ന പാർട്ടിയും ഭരണനേതൃത്വവും കൂട്ടുനിന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അനുപമ വിഷയത്തിൽ സിപിഎമ്മും ശിശുക്ഷേമ സമിതിയും കാട്ടിയത് മാപ്പർഹിക്കാത്ത കുറ്റമാണ്. ഒരമ്മയുടെ നെഞ്ചിൽ നിന്ന് പിഞ്ചുകുഞ്ഞിനെ വലിച്ചെടുത്ത് നാടുകടത്തുന്നത് അത്യന്തം ക്രൂരമായ നടപടിയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന നിലപാടാണ് അനുപമയിലുടെ തെളിയുന്നതും ചെന്നിത്തല വിമർശിച്ചു. കുഞ്ഞിന് അമ്മയുണ്ടെന്നറിഞ്ഞിട്ടും ശിശുക്ഷേമസമിതി ദത്ത് നടപടികളുമായി മുന്നോട്ടു പോയത് ബോധപൂർവമാണ്. ശിശുക്ഷേമ സമിതി ശിശുവേട്ട സമിതിയായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ശിശുക്ഷേമ സമിതിയെ പിരിച്ചുവിട്ട് സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

അമ്മയുടെ പരാതി ലഭിച്ചിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാതെ വിവരം പൂഴ്ത്തിവച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ സ്ത്രീകൾക്കെതിരായി കുറ്റകൃത്യങ്ങൾ നടത്തുന്നതിന് ഒത്താശ ചെയ്യുകയാണ്. മാതൃത്വത്തെ പോലും പിച്ചിച്ചീന്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ചെന്നിത്തല വിമർശിച്ചു.

അതേസമയം, സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അനുപമയ്ക്ക് നീതി കിട്ടണം. അനുപമ പരാതി നൽകിയ കഴിഞ്ഞ ആറ് മാസം ആരോഗ്യമന്ത്രി വീണ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പാർട്ടി നിയമം കയ്യിലെടുത്തതിൻ്റെ സമാന അവസ്ഥയാണ് അനുപമയിലുടെ ഉണ്ടായിരിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

അതേസമയം, കോടതിയില്‍ ദത്ത് നടപടി തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. തന്‍റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് മാത്രമാണ് പറയാനുള്ളത്. സിഡബ്ല്യുസിക്കെതിരെയും ശിശുക്ഷേമസമിതിക്കെതിരെയും നടപടിയെടുക്കണമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications