ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രമേഹ രോഗ ബോധവത്കരണ ക്ലാസ് നടത്തി

  • Posted By:
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വിദ്യാനികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.

അതിന്റെ ക്രെഡിറ്റും ചാണ്ടിയെടുത്തു... മുഖ്യമന്ത്രി മടിച്ചപ്പോൾ അങ്ങോട്ട് പറഞ്ഞെന്ന്; തിരിച്ചുവരും !

പ്രസിഡന്റ് എം.ബി ഹനീഫ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് റീജ്യണല്‍ ചെയര്‍പെഴ്‌സണ്‍ പ്രശാന്ത് മുഖ്യാതിഥിയായി. മദര്‍ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റ് ഡോക്ടര്‍ കരീം ക്ലാസിന് നേതൃത്വം നല്‍കി. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് ഖാലിദ് സി പാലക്കി, കുടുംബശ്രീ പ്രവര്‍ത്തക ശോഭന, പി എം നാസര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, മുനീര്‍ കെ.എം.കെ എന്നിവര്‍ പ്രസംഗിച്ചു.

diabetes

പ്രോഗ്രാം ഡയരക്ടര്‍ പി.കെ പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി അഷ്റഫ് കൊളവയല്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ അമ്പതോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
bekkal fort lions club conduct diabetics awareness class

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്