• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? നീതിയുടെ മുഖത്ത് തുപ്പുന്നതിന് തുല്യം', തുറന്നടിച്ച് രേവതി

Google Oneindia Malayalam News

കൊച്ചി: മലയാളി റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ മാപ്പ് പറഞ്ഞ് കൊണ്ടുളള വേടന്റെ പോസ്റ്റിന് ലൈക്ക് ചെയ്ത് നടി പാര്‍വ്വതി തിരുവോത്ത് അടക്കമുളള പ്രമുഖരും വിവാദത്തിലായി.

ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന പാര്‍വ്വതിയുടെ ഈ നടപടി സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. പാര്‍വ്വതിയെ വിമര്‍ശിച്ച് രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

പാർവതിയുടെ ലൈക്ക്

പാർവതിയുടെ ലൈക്ക്

രേവതി സമ്പത്തിന്റെ പ്രതികരണം വായിക്കാം: ' വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.

പീഡനം പീഡനം തന്നെ ആണ്

പീഡനം പീഡനം തന്നെ ആണ്

ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നു പോകുന്നു. അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ? സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം. സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്.

ഒരു സോഷ്യൽ ഇഷ്യൂ

ഒരു സോഷ്യൽ ഇഷ്യൂ

ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്...!!!!!''

അതിനപ്പുറവും ഒന്നുമില്ല

അതിനപ്പുറവും ഒന്നുമില്ല

വേടനെതിരെ കഴിഞ്ഞ ദിവസം രേവതി സമ്പത്ത് ഫേസ്ബുക്ക് വീഡിയോയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വേടനെ പിന്തുണച്ച് രംഗത്ത് വരുന്നവര്‍ക്കെതിരെയും രേവതി വിമര്‍ശനം ഉയര്‍ത്തി. 'വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണ്. അതിനപ്പുറവും ഒന്നുമില്ല, അതിനിപ്പുറവും ഒന്നുമില്ല' എന്നാണ് രേവതി സമ്പത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

താനും ഷെയര്‍ ചെയ്തിരുന്നു

താനും ഷെയര്‍ ചെയ്തിരുന്നു

വേടന്റെ പാട്ടുകള്‍ താനും ഷെയര്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ പുറത്ത് വന്ന സെക്ഷ്വല്‍ അഭ്യൂസുകളെ കുറിച്ച് അറിയാതെ ആണെന്നും രേവതി പറയുന്നു. ഈ വിഷയം പുറത്ത് വന്നതോടെ അവ ഡിലീറ്റ് ചെയ്തു. ഇത്തരം ക്രിമിനലുകള്‍ക്ക് ഒരു തരത്തിലുളള വിസിബിലിറ്റിയും കൊടുക്കേണ്ട കാര്യമില്ലെന്നും അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനല്‍ ആണെന്നും രേവതി സമ്പത്ത് പറയുന്നു.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

cmsvideo
  Parvathy apologize for like vedan rappers post | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Revathy Sampath slams Parvathy Thiruvoth over her like to Vedan's apology post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X