കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് പോലീസിന് 'സിങ്ക'ത്തിന്റെ ടാര്‍ജറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമം ലംഘിക്കുന്നവരെ പിടികൂടണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞാല്‍ ന്യായമുണ്ട്. എന്നാല്‍ ക്വാട്ട നിശ്ചയിച്ച് ഒരു ദിവസം ഇത്രപേരെ പിടിച്ചേ പറ്റൂ എന്ന് പറഞ്ഞാല്‍ പറ്റുമോ. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് നല്‍കുന്ന ക്വാട്ടയ്ക്കനുസരിച്ച് നിയമങ്ങള്‍ തെറ്റിക്കാന്‍ ആള്‍ക്കാരെ ആരും പറഞ്ഞേല്‍പ്പിച്ചിട്ടില്ല എന്ന് കൂടി ഓര്‍ക്കണേ.

ഒരാളോട് ദിവസം പത്ത് മൂട് കപ്പ നടണം എന്ന് പറയുന്ന പോലെയാണോ ട്രാഫിക് പോലീസിനോട് ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിക്കുന്ന 100 പേരെ പിടികൂടണം എന്ന് പറയുന്നത്. പരിശോധന കര്‍ശനമാക്കുന്നതിനെയും നടപടി എടുക്കുന്നതിനെയും അംഗീകരിക്കുമ്പോള്‍ തന്നെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവില്‍ സംശയങ്ങളുണ്ട് എന്നതും സത്യമാണ്.

ഓരോ ദിവസവും കണ്ടെത്തേണ്ട ക്വാട്ട ജില്ലാ ആര്‍ ടി ഒമാര്‍ക്കായി നിശ്ചയിച്ച് നല്‍കിയത് കാണുക. ക്വാട്ട തികയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യണമെന്നോ ക്വാട്ട തികഞ്ഞാല്‍ അന്നത്തെ പണി നിര്‍ത്താമോ എന്നൊന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ചോദിക്കരുത്.

ഹെല്‍മറ്റില്ലെങ്കില്‍ പെടുമേ

ഹെല്‍മറ്റില്ലെങ്കില്‍ പെടുമേ

തിങ്കളാഴ്ച ഇറങ്ങിയ13/14 ടി സി ഉത്തരവിലാണ് ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുന്ന 100 പേരെ പിടിക്കണമെന്ന് പറയുന്നത്. ഓരോ ജില്ലയില്‍ നിന്നാണ് ഈ നൂറ് പേരെ കണ്ടെത്തേണ്ടത്. ഹെല്‍മറ്റ് വെക്കാതെ ഉണ്ടാകുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ഇത്.

ടിപ്പറുകള്‍ മൂന്ന്

ടിപ്പറുകള്‍ മൂന്ന്

ഒരു ദിവസം മൂന്ന് ടിപ്പര്‍ ലോറികള്‍ക്കെതിരെ കേസെടുക്കണം. ഇതിന് ഏത് വകുപ്പ് എന്ന് വിശദമാക്കിയിട്ടില്ല.

കുടിയന്മാര്‍ 10 വീതം

കുടിയന്മാര്‍ 10 വീതം

മദ്യപിച്ച് വാഹനമോടിക്കുന്ന പത്ത് പേരെയെങ്കിലും പിടികൂടണം എന്നാണ് ഓരോ ജില്ലയ്ക്കുമുള്ള നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ എന്തായാലും എണ്ണം തികയ്ക്കാന്‍ വലിയ പ്രയാസം ഉണ്ടാകാനിടയില്ല. ഇതും റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കും.

നമ്പറുകള്‍ പലവിധം

നമ്പറുകള്‍ പലവിധം

മനസിലാകാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റ് എഴുതി വെച്ചാല്‍ പണി കിട്ടും എന്നുറപ്പ്. ഇങ്ങനെയുള്ള 15 കേസുകളാണ് ഓരോ ദിവസവും വേണ്ടത്.

 സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു ദിവസം മുപ്പതെണ്ണം വേണം. സീറ്റ് ബെല്‍റ്റിടാതെ ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കലാണ് ഉദ്ദേശം.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്യുന്നതിന് ഒരു ദിവസം 30 കേസുകളാണ് വേണ്ടത്. ഓവര്‍ടേക്കിംഗ് നിയമപ്രകാരമായാല്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ കുറയ്ക്കാം.

ലൈറ്റ് ഡിം

ലൈറ്റ് ഡിം

ലൈറ്റ് ഡിം ചെയ്യാതെ പോകുന്ന 25 ഡ്രൈവര്‍മാരെ ഓരോ ദിവസവും പിടിക്കുന്നതോടെ ഇത് കാരണം ഉണ്ടാകുന്ന അപകടങ്ങള്‍ ഗണ്യമായി കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈവേകളില്‍ ലൈറ്റ് ഡിം ചെയ്യാത്തത് കൊണ്ട് ഒട്ടേറെ അപകടങ്ങള്‍ ദിവസവും ഉണ്ടാകുന്നുണ്ട്.

സണ്‍ഫിലം ഒട്ടിച്ചത് 10

സണ്‍ഫിലം ഒട്ടിച്ചത് 10

സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു. സണ്‍ ഗ്ലാസൊട്ടിച്ച 10 വണ്ടികളെങ്കിലും ദിനംപ്രതി പിടിക്കാനാണ് നിര്‍ദ്ദേശം.

അപകടങ്ങള്‍ കുറയ്ക്കും

അപകടങ്ങള്‍ കുറയ്ക്കും

ക്വാട്ട നിശ്ചയിക്കുന്നതില്‍ ചെറിയൊരു തമാശയുണ്ടെങ്കിലും ഋഷിരാജ് സിംഗിന്റെ പരിഷ്‌കാരങ്ങള്‍ റോഡപകടങ്ങള്‍ കുറയ്ക്കുന്നു എന്ന് കേരളം സമ്മതിക്കും. ഈ നിയമങ്ങള്‍ കൂടി കര്‍ശനമായാല്‍ പ്രാണഭയമില്ലാതെ റോഡുകളില്‍ വണ്ടിയോടിക്കാനാകും.

English summary
Reports say Rishiraj Singh gives quota to district RTO's for daily vehicle chacking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X