ആര്‍എംപി എഎപിയുമായി കൈകോര്‍ക്കുന്നു
മലപ്പുറം: കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും നേരിടാന്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) ആം ആദ്മിയുമായി ചേര്‍ന്നു പ്രര്‍ത്തിക്കാന്‍ തീരുമാനിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ആര്‍എംപി നേതൃത്വം അറിയിച്ചു.
എഎപിയുമായി യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നാണ് ആര്‍ എം പി നേതാക്കള്‍ അറിയിച്ചത്. ഇക്കാര്യം ദില്ലിയിലെ ആര്‍എംപി നേതാക്കളും മുഖ്യമന്ത്രി അരവിന്ദ്ര് കെജ്രിവാള്‍ അടക്കമുള്ള എഎപി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരായി എഎപിയോടൊപ്പം നിന്ന് കേരളത്തിലെ എല്ലാ സീറ്റുകളിലും മത്സരിക്കും. ഇടതുപക്ഷ കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെതിരെ ജനകീയ ബദല്‍ സൃഷ്ടിയ്ക്കുമെന്നും എഎപിയുടെ കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച നടത്തിയെന്നും എന്‍ വേണു പറഞ്ഞു.
അതേ സമയം സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എഎപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും ഒന്നിക്കുന്ന എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ആം ആദ്മി വക്താവ് മനോജ് പത്മനാഭനും പ്രതികരിച്ചു.
അതിനിടയില്‍ ഇടത് എംഎല്‍എ പിടിഎ റഹീം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായ സൂചനയുമുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നു പോകുന്ന കാര്യം കോഴിക്കോട് എഎപി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പിടിഎ റഹീം അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റഹീം വ്യക്തമാക്കി. കുന്ദമംഗലത്തുനിന്ന് ഇടത് സ്വതന്ത്രനായി നിന്ന് മത്സരിച്ച് ജയിച്ച നേതാവാണ് റഹീം.












Click it and Unblock the Notifications