കര്‍ണാടക കൊള്ളസംഘങ്ങളുടെ കേന്ദ്രമോ ? ലക്ഷ്യം മലയാളികള്‍, മോഷണം പതിവ്, അവരുടെ രീതി...

  • Posted By: Sooraj
Subscribe to Oneindia Malayalam

സുല്‍ത്താന്‍ ബത്തേരി: കേരളത്തില്‍ നിന്നും ബംഗളൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കര്‍ണാടകയില്‍ വച്ച് കൊള്ളയടിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ബസില്‍ കയറിയ മോഷ്ടാക്കള്‍ ആയുധങ്ങള്‍ ചൂണ്ടിയാണ് മോഷണം നടത്തിയത്.

കര്‍ണാടകയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഷ്ടാക്കളുടെ സ്ഥിരം താവളമായി കര്‍ണാകട മാറുകയാണെന്നും കേരളത്തില്‍ നിന്നും ഇവിടേക്ക് വരുന്നവരെയാണ് ഇവര്‍ സ്ഥിരമായി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യാത്രക്കാര്‍ ഭീതിയില്‍

യാത്രക്കാര്‍ ഭീതിയില്‍

പകല്‍ പോലും യാത്രക്കാര്‍ നോക്കിനില്‍ക്കെ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള കൊള്ളയടി വര്‍ധിച്ചതിനെ തുടര്‍ന്നു ബംഗളൂരു, മൈസൂരു സ്ഥലങ്ങളിലേക്ക് പോവുന്ന യാത്രക്കാര്‍ ഭീതിയിലാണ്.

മോഷ്ടാക്കള്‍ നോട്ടമിടുന്നത്

മോഷ്ടാക്കള്‍ നോട്ടമിടുന്നത്

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന വ്യാപാരികളെയാണ് മോഷ്ടാക്കള്‍ പ്രധാനമായും ഉന്നം വയ്ക്കുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയിലും ബംഗളൂരുവിനും ഇടയിലാണ് കൊള്ളസംഘങ്ങള്‍ പ്രധാനമായും തമ്പടിച്ചിരിക്കുന്നത്.

വീണ്ടും കൊള്ള

വീണ്ടും കൊള്ള

രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ മലയാളികളായ യാത്രക്കാരെ കര്‍ണാടകയില്‍ വച്ചു കൊള്ളയടിച്ചിരുന്നു. ശനിയാഴ്ച രാവിലെ മൈസൂരിലേക്ക് പച്ചക്കറി കൊണ്ടുവരാന്‍ പോയ പിക്കപ്പ് വാന്‍ നഞ്ചന്‍കോടിനു സമീപത്തു വച്ച് തടഞ്ഞുനിര്‍ത്തി രണ്ടര ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

കെഎസ്ആര്‍ടിസിയിലെ മോഷണം

കെഎസ്ആര്‍ടിസിയിലെ മോഷണം

ആഗസ്റ്റ് 31നാണ് കോഴിക്കോട്ടു നിന്നും ബംഗളൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ മോഷ്ടാക്കള്‍ കൊള്ളയടിച്ചത്. ചന്നപട്ടണത്തു വച്ചായിരുന്നു സംഭവം.

കണ്ണടച്ച് പോലീസ്

കണ്ണടച്ച് പോലീസ്

മോഷണം വര്‍ധിക്കുകയാണെങ്കിലും ഇതിനെതിരേ പോലീസിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നാണ് ആരോപണം.

കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങള്‍

കൊള്ളസംഘങ്ങളുടെ കേന്ദ്രങ്ങള്‍

ഗുണ്ടല്‍പേട്ട്-മൈസൂരു, മൈസൂരു-ബംഗളൂരു, വീരാജ്‌പേട്ട-മൈസൂരു എന്നീ പാതകളിലാണ് മോഷ്ടാക്കള്‍ സ്ഥിരം തമ്പടിക്കുന്നത്. കാരണം ഈ റൂട്ടുകളില്‍ വിജനമായ നിരവധി പ്രദേശങ്ങളുണ്ട്.

ആളുകളെ നോക്കി കവര്‍ച്ച

ആളുകളെ നോക്കി കവര്‍ച്ച

സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്. വാഹനത്തിനുള്ളിലെ യാത്രക്കാരെ നോക്കിയും രജിസ്‌ട്രേഷന്‍ നമ്പര്‍ നോക്കിയുമാണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്.

മോഷണരീതി

മോഷണരീതി

വാഹനത്തിന്റെ ഗ്ലാസിലേക്ക് മുട്ട എറിയുക, താഴ്ത്തിവച്ച വാഹനത്തിന്റെ ഗ്ലാസിനുള്ളില്‍ കൂടി മുളകുപൊടി വിതറുക, മനപ്പൂര്‍വം വാഹന അപകടമുണ്ടാക്കി വഴി തടസ്സപ്പെടുത്തുക തുടങ്ങി പഴയ രീതികള്‍ തന്നെയാണ് ഇവിടെയുള്ള മോഷ്ടാക്കളും പിന്തുടരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Robbery in Karnataka increasing.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്