Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കലി അടങ്ങുന്നില്ല; ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചു; പിന്നില്‍ സിപിഎം???

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍കനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇരുമ്പ് വടികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് കലുഷിതമായ കണ്ണൂരില്‍ അങ്കക്കലി അടങ്ങുന്നില്ല. ബിജെപി പ്രവര്‍ത്തകനായ സന്തോഷത്തിന് കൊല്ലപ്പെട്ട് ഒരു മാസം തികയുന്നതിന് മുമ്പാണ് കണ്ണൂരില്‍ അടുത്ത അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പയ്യന്നൂരിലെ കാങ്കോലില്‍ ആര്‍എസ്എസ് നേതതിവിന് നേരെ ആക്രമണം. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Kannur

തിങ്കളാഴ്ച വൈകുന്നേരം പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെയായിരുന്നു ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് നേതാവ് അജിതിനെ ആക്രമിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റൊരു സംഭവത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പാനൂരിലായിരുന്നു സംഭവം നടന്നത്. റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകനായ എം സുകുമാരന്‍ (64) ആണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ തന്റെ കട തുറക്കാനായി എത്തുന്നതിനിടെയായിരുന്നു ആക്രമണം.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് കണ്ണൂര്‍ നിരന്തരമായ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ആരംഭിച്ചത്. ഈ മാസം 18നായിരുന്നു ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കൊല്ലപ്പെട്ടത്. അതും മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍. ഇതേത്തുടര്‍ന്ന് ആറ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.

വെള്ളിയാഴ്ച്ച പൊതുപരിപാടിക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് 10 ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂരിനെ ശാന്തമാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരേയും കാര്യക്ഷമമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+