ആക്രമണമഴിച്ചുവിട്ടാല്‍ തിരിച്ചടിക്കും!! ആര്‍എസ്എസ് വെല്ലുവിളി!! ഉത്തരവാദികള്‍ 2 പേര്‍...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള സംഘര്‍ഷത്തിന് നേരിയ അയവ് വന്നതിനു പിന്നാലെ പ്രകോപനപരമായ മുന്നറിയിപ്പുമായി ആര്‍എസ്എസ്. ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ബിജെപിയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും ആര്‍എസ്എസ് പ്രാന്തക് പ്രചാരകന്‍ ഗോപാലന്‍ കുട്ടി മാസ്റ്ററാണ് തുറന്നടിച്ചത്. തലസ്ഥാനത്ത് വ്യാഴാഴ്ച അര്‍ധരാത്രിയും പുലര്‍ച്ചെയും ഉണ്ടായ ബിജെപി-സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗം ശ്രമിക്കുന്നു

ഒരു വിഭാഗം ശ്രമിക്കുന്നു

മുഖ്യമന്ത്രി പിണറായി ഇടപെട്ട് നടത്തുന്ന സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആരോപിച്ചു.

ഉത്തരവാദികള്‍ രണ്ടു പേര്‍ മാത്രം

ഉത്തരവാദികള്‍ രണ്ടു പേര്‍ മാത്രം

ആക്രമണമുണ്ടായാല്‍ സ്വാഭാവികമായും തിരിച്ചടിക്കുമെന്ന് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി. അങ്ങനെ സംഭവത്തില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമായിരുക്കും അതിന്റെ ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്ക് കൊടുത്തിട്ടില്ല

വാക്ക് കൊടുത്തിട്ടില്ല

ഏകപക്ഷീയമായി സമാധാനമുണ്ടാക്കാമെന്ന് ആര്‍ക്കും ആര്‍എസ്എസ് വാക്കുകൊടുത്തിട്ടില്ല. സമാധാനമുണ്ടാക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും അതിനു തങ്ങള്‍ യോജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടത്തിയാല്‍ നിയന്ത്രിക്കാനാവില്ല

അക്രമം നടത്തിയാല്‍ നിയന്ത്രിക്കാനാവില്ല

ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്താല്‍ അത് നിയന്ത്രിക്കുക അസാധ്യമാണെന്ന് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ വ്യക്തമാക്കി.

സംഘര്‍ഷത്തിന്റെ തുടക്കം

സംഘര്‍ഷത്തിന്റെ തുടക്കം

ആറ്റുകാല്‍ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ഐ പി ബിനുവിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. ഇതാണ് വ്യാപകമായ ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

ആക്രമണം നടന്നു

ആക്രമണം നടന്നു

ബിനീഷ് കോടിയേരിയുടെ വീടിനു നേരെയും ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം നടന്നു. ബിജെപി ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ക്കുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ കാറും ആക്രമണത്തില്‍ തകര്‍ന്നിരുന്നു.

BJP Leader V Muraleedharan Warns CPM
ഉടന്‍ പിടികൂടുമെന്ന് ഡിജിപി

ഉടന്‍ പിടികൂടുമെന്ന് ഡിജിപി

തലസ്ഥാനത്ത് ആക്രമണമഴിച്ചുവിട്ടവരെയെല്ലാം ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അേേദ്ദഹം പറഞ്ഞു.

English summary
Rss will react if attack goes on in trivandrum says leader.
Please Wait while comments are loading...