കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കുന്നു, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ പ്രവര്‍ത്തനം എവിടെയുമെത്താത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് ഏറ്റെടുക്കുന്നു. ഇക്കുറി മൂന്ന് സീറ്റുകള്‍ എന്ന ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തനം. ബിജെപി സംസ്ഥാന സമിതിയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തന മികവില്ലാത്തവരാണെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു. അതിന് പുറമേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കടുത്ത ഇടപെടലാണ് ആര്‍എസ്എസില്‍ നിന്ന് ഉണ്ടാവുക.

്അതേസമയം സംസ്ഥാന സമിതിയെ മറികടന്ന് തീരുമാനങ്ങളെടുക്കാന്‍ ആര്‍എസ്എസിന് സംസ്ഥാനത്ത് സാധിക്കും. സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ലെന്ന സൂചനയും ആര്‍എസ്എസ് നല്‍കുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ആര്‍എസ്എസിനുണ്ട്. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടും കേരളവും ഇത്രയും കാലം കഴിഞ്ഞിട്ടും നേട്ടമുണ്ടാക്കാനാവാത്തത് സംസ്ഥാന നേതൃത്വത്തിന്റെ കുഴപ്പമാണെന്ന് തന്നെയാണ് ആര്‍എസ്എസ് ഉന്നയിക്കുന്നത്.

സംഘടനാ ദൗര്‍ബല്യം

സംഘടനാ ദൗര്‍ബല്യം

കേരളത്തില്‍ പല ബൂത്തുകളിലും ബിജെപിയുടെ പ്രവര്‍ത്തനം സജീവമല്ലെന്ന തിരിച്ചറിവിലാണ് ആര്‍എസ്എസ് പുതിയ നീക്കം നടത്തുന്നത്. ഇക്കുറി വിജയം ഉറപ്പാക്കാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുക്കാനാണ് ആര്‍എസ്എസിന്റെ തീരുമാനം. തിരഞ്ഞെടുപ്പില്‍ ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം ആര്‍എസ്എസ് നിയന്ത്രണത്തിലായിരിക്കും നടത്തുക. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സജീവ ഇടപെടല്‍ ഉണ്ടാകും. നിര്‍ണായക തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് സീറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം.

എന്തുകൊണ്ട് ഇടപെടുന്നു

എന്തുകൊണ്ട് ഇടപെടുന്നു

ശബരിമല പ്രക്ഷോഭ സമയത്തും ബിജെപി കീഴ്ഘടകങ്ങള്‍ സജീവമായിരുന്നില്ല. സാധാരണക്കാരുടെ ഇടയില്‍ ഇറങ്ങി യുവതീ പ്രവേശനത്തിനെതിരായി ഒപ്പുശേഖരിക്കണമെന്ന് ബിജെപി തിരുമാനിച്ചിരുന്നു. എന്നാല്‍ സംഘടനാ ദൗര്‍ബല്യം കാരണം സാധിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അവസാന സമയത്ത് ആര്‍എസ്എസ് പ്രചാരണത്തിനിറങ്ങിയാല്‍ എല്ലാ അവതാളത്തിലാവുമെന്ന് വ്യക്തമാണ്. ഇതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.

പ്രൗഢ ശാലകള്‍ ഒരുക്കും

പ്രൗഢ ശാലകള്‍ ഒരുക്കും

ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിചെല്ലാന്‍ സജീവമായി രംഗത്തില്ലാത്ത മുതിര്‍ന്ന പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്താനും ആര്‍എസ്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനത്തിന്റെ വിവധി ഭാഗങ്ങളില്‍ പ്രൗഢ ശാലകള്‍ ഒരുക്കാനാണ് തീരുമാനം. വീട് വീടാന്തരമുള്ള സമ്പര്‍ക്ക പ്രവര്‍ത്തനമാണ് മറ്റൊരു ലക്ഷ്യമം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക തുടങ്ങിയ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് സമാന്തരമായി ചെയ്യാന്‍ ആര്‍എസ്എസ് കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

മുമ്പുള്ള രീതി

മുമ്പുള്ള രീതി

ആര്‍എസ്എസ് പ്രചാരകരായ ബിജെപി സംഘടനാ സെക്രട്ടറിമാരിലൂടെയാണ് ആര്‍എസ്എസ് സാധാരണയായി പ്രവര്‍ത്തിക്കാറുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി ആര്‍എസ്എസ് വോട്ട് പിടിക്കാന്‍ ഇറങ്ങാറുള്ളത്. ഇതിനായി ആര്‍എസ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പരിവാര്‍ നേതാക്കള്‍ ചുമതല നല്‍കിയിരുന്നു.

സ്ഥിരം സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കും

സ്ഥിരം സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കും

ബിജെപിക്ക് വേണ്ടി എല്ലാ തവണയും മത്സരിക്കുന്നവരെ ഒഴിവാക്കാനാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. മിക്ക തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നവരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഓച്ചിറയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃ ശിബിരത്തില്‍ ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!ഇറാനെതിരെ പടയൊരുക്കവുമായി അമേരിക്ക..... ഇന്ത്യക്ക് മുന്നറിയിപ്പ്!! എണ്ണ വ്യാപാരം ഇനി വേണ്ട!!

English summary
rss to finalise candidates in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X