പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ട പൂവാറന്‍തോട്ടില്‍ മൊബൈല്‍ ഫോണ്‍ എത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയിലെ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് കൂടരഞ്ഞിയ്ക്ക് സമീപമുള്ള പൂവാറന്‍ തോട്.പ്രകൃതി സുന്ദരമായ ഈ പ്രദേശം പക്ഷെ പുറം ലോകവുമായി ഒറ്റപ്പെട്ടാണ് കഴിയുന്നത്. വല്ലപ്പോഴും വന്നുപോകുന്ന കെ എസ് ആര്‍ ടി സി ബസ് മാത്രമാണ് ഗ്രാമത്തിന് പുറത്തേക്ക് പോകാനുള്ള സൗകര്യം. ഗ്രാമത്തില്‍ ഫോണ്‍ സൗകര്യം ലഭ്യമല്ലാത്തതുകൊണ്ട് ബാഹ്യ ലോകവുമായി ബന്ധപ്പെടാന്‍ പ്രദേശവാസികള്‍ പ്രയാസപ്പെടുന്നു.

തൃശൂരിൽ അരങ്ങേറിയത് 'സന്ദേശ'ത്തിലെ രംഗങ്ങൾ! മൃതദേഹത്തെ ചൊല്ലി സിപിഎം-ബിജെപി തർക്കം...

നേരത്തെ ഇവിടെ ബി എസ് എന്‍ എല്‍ റേഡിയോ ഫോണ്‍ സര്‍വ്വീസ് പലയിടത്തും ഉണ്ടായിരുന്നു. എന്നാല്‍ സ്ഥിരമായി തകരാറ് ആയതോടെ ജനങ്ങള്‍ ഇത് ഉപേക്ഷിച്ചു. സ്വകാര്യ ഫോണ്‍ ടവറുകളൊന്നും ഈ ഗ്രാമത്തിലേക്ക് വന്നില്ല. അതിനാല്‍ മൊബൈല്‍ ഫോണും ഇവിടെ കാഴ്ച വസ്തു മാത്രമായി.

tower

ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ ഫോണ്‍ മുഖേന വിവരങ്ങള്‍ എ ഇ എ ഓഫീസില്‍ അറിയിക്കപ്പെമെന്നാണ് ഇവിടുത്തെ ഏക പൊതുവിദ്യാലയമായ ഗവ. എല്‍ പി സ്‌കൂളിനുള്ള നിര്‍ദ്ദേശം. എന്നാല്‍ ടെലിഫോണില്ലാത്തതും മൊബൈല്‍ ഫോണിന് കവറേജ് ഇല്ലാത്തതും വിദ്യാലയ അധികൃതരെ കുഴക്കി.

tower1

എന്നാല്‍ നാട്ടുകാര്‍ക്ക് സന്തോഷം പകര്‍ന്ന് പൂവാറന്‍ തോട്ടിലേക്ക് മൊബൈല്‍ സേവനം എത്താന്‍ പോകുന്നു. ടവര്‍ കമ്പനിയായ ഇന്‍ഡസ് ആണ് കൂടരഞ്ഞിയ്ക്ക് സമീപമുള്ള പൂവാറന്‍ തോട്ടില്‍ പുതിയ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 2500 അടി ഉയരുത്തിലുള്ള പൂവാറന്‍ തോട്ടിലെ മൂവ്വായിരത്തോളം നാട്ടുകാര്‍ക്ക് ഇതുവഴി മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാകും. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന കമ്പനി കൂടിയാണ് ഇന്‍ഡസ്.

ഷട്ട് എ സി എന്ന പരിപാടി വഴി കേരള സര്‍ക്കിളില്‍ എ സി ഓഫ് ചെയ്ത് 2900 ലധികം സൈറ്റുകളെ ഇന്‍ഡോറില്‍ നിന്ന് ഔട്ടഡോറാക്കി മാറ്റി. കാര്‍ബന്‍ പ്രസാരണവും മലിനീകരണവും ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകരമായി. പുതിയ ടവറിന്റെ ഉദ്ഘാടനം ഇന്‍ഡസ് ടവേഴ്‌സ് കേരള സര്‍ക്കിള്‍ സി ഇ ഒ മഞ്ജുഷ് മാത്യു നിര്‍വ്വഹിച്ചു. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇനി എളുപ്പം സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് പുവാറന്‍തോട് നിവാസികള്‍ ഇപ്പോള്‍.

English summary
rural region Pooranthottu getting mobile towers and connections

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്