ശ്രീറാം വെങ്കിട്ടരാമൻ പരാജയം!!ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്!! പറയുന്നതോ രാജേന്ദ്രൻ എംഎ

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: സ്ഥാനക്കയറ്റം ലഭിച്ച ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ വിമർശിച്ച് എംഎൽഎ എസ് രാജേന്ദ്രൻ രംഗത്ത്. സബ്കളക്ടർ എന്ന നിലയിൽ വെങ്കിട്ടരാമൻ പരാജയമായിരുന്നുവെന്ന് രാജേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വെങ്കിട്ടരാമന് കഴിഞ്ഞില്ലെന്നും രാജേന്ദ്രൻ ആരോപിച്ചു.

നിരവധി പ്രശ്നങ്ങൾ മൂന്നാറിൽ ഉണ്ടെങ്കിലും ഇതിനൊന്നും പരിഹാരം കാണാൻ സബ്കളക്ടർക്ക് സാധിച്ചിട്ടില്ലെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ജനകീയ വിഷയങ്ങളിലൊന്നും വെങ്കിട്ടരാമൻ ഇടപെട്ടിരുന്നില്ലെന്നും രാജേന്ദ്രൻ ആരോപിക്കുന്നു.

srajendran1

മാനന്തവാടി സബ്കളക്ടർ ദേവികുളം സബ്കളക്ടറാകുമെന്നാണ് വിവരങ്ങൾ. എന്നാൽ വരുന്ന കളക്ടറും വെങ്കിട്ടരാമന്റെ പാത പിന്തുടരുകയാണെങ്കില്‍ എതിർക്കുമെന്ന് രാജേന്ദ്രൻ പറഞ്ഞു. എംപ്ലോയിമെന്റ് ഡയറക്ടറായിട്ടാണ് ശ്രീറാമാന്റെ പുതിയ നിയമനം. നാലുകൊല്ലമായ ഉദ്യോഗസ്ഥനെ മാറ്റുന്നുവെന്ന വിശദീകരണമാണ് സർക്കാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.

മൂന്നാറിലെ കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. തുടക്കം മുതൽ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായിരുന്നു അദ്ദേഹം. മൂന്നാറിലെ രാഷ്ട്രീയ നേതാക്കളുടെയും ഭൂമാഫിയയുടെയും സമ്മർദത്തെ തുടർന്നാണ് ശ്രീറാമിനെ മാറ്റിയതെന്നാണ് ആരോപണം. ശ്രീറാമിനെ മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

English summary
s rajendran mla against sriram venkittaraman
Please Wait while comments are loading...