കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ പ്രവേശിച്ച യുവതികളിലൊരാള്‍ മാവേലി സ്റ്റോറിലെ സിഐടിയു നേതാവ്! ആഞ്ഞടിച്ച് ചെന്നിത്തല

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
സ്ത്രീപ്രവേശനത്തെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല | Oneindia Malayalam

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്ത്രീപ്രവേശനത്തേയും സര്‍ക്കാര്‍ നടപടിയേയും ചെന്നിത്തല രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. സ്ത്രീകളെ പ്രവേശിപ്പിച്ചതോടെ മതില്‍ കെട്ടിയത് തന്നെ ആചാര ലംഘത്തിന് വേണ്ടിയാണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.മുഖ്യമന്ത്രിയേയും സര്‍ക്കാര്‍ നടപടിയേയും വിമര്‍ശിച്ച ചെന്നിത്തല തന്ത്രിയുടെ നടപടിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 ഒരിക്കലും ഉണങ്ങാത്ത മുറിവ്

ഒരിക്കലും ഉണങ്ങാത്ത മുറിവ്

എന്തു വില കൊടുത്തും ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കിയതിലൂടെ കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്.

 ഇത് അവിവേകമാണ്

ഇത് അവിവേകമാണ്

ഇതിന് കേരള സമൂഹം ഒരിക്കലും മാപ്പ് നല്‍കില്ല. സുപ്രീംകോടതി റിവ്യൂഹര്‍ജി ഓപ്പണ്‍ കോടതിയില്‍ കേള്‍ക്കാനിരിക്കെ ഇത് ചെയ്തത് ധിക്കാരമാണ്. ദേവസ്വം ബോര്‍ഡും സാവകാശ ഹര്‍ജി നല്‍കിയിരുന്നു. ശബരിമലയിലെ കോടതി വിധി അടഞ്ഞ അദ്ധ്യായമല്ല. ഈ ഘട്ടത്തില്‍ ഇത് ചെയ്തതിന് ന്യായീകരണമില്ല. ഇത് അവിവേകമാണ്.

 വ്യക്തമായ ഗൂഡാലോചന

വ്യക്തമായ ഗൂഡാലോചന

ഇരുമുടിക്കെട്ടില്ലാതെയും വൃതാനുഷ്ഠാനങ്ങളില്ലാതെയും ദേവസ്വം മന്ത്രിയുടെ ഭാഷയിലാണെങ്കില്‍ ആക്ടിവിസ്റ്റുകളെയാണ് ശബരിമലയില്‍ പൊലീസ് എത്തിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് ചെയ്തത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്.

 പോലീസ് കസ്റ്റഡിയില്‍

പോലീസ് കസ്റ്റഡിയില്‍

നേരത്തെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ ഈ യുവതികള്‍ ഇത് വരെ എവിടെയായിരുന്നു? പൊലീസിന്റെ സംരക്ഷണയിലായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന യുവതികളെയാണ് പൊലീസ് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിച്ചത്.

 മറുപടി പറയണം

മറുപടി പറയണം

ഇന്നലെ മതില്‍ കെട്ടിയതിന് തൊട്ടു പിന്നാലെയാണ് ഇത് ചെയ്തത്.മതില്‍ കെട്ടിയത് തന്നെ ആചാരം ലംഘിക്കുന്നതിന് വേണ്ടിയായിരുന്നെന്ന് തെളിഞ്ഞിരിക്കുകയാണ്. ആ മതിലില്‍ പങ്കെടുത്തവരും ഇതിന് മറുപടി പറയണം. ശബരിമലയില്‍ പ്രവേശിച്ച യുവതികളിലൊരാള്‍ മാവേലി സ്റ്റോറിലെ സി.ഐ.ടി.യു യൂണിയന്‍ നേതാവുമാണ്.

 പങ്കാളികളാണ്

പങ്കാളികളാണ്

ഇതിന് പിന്നിലെ ഗൂഢാലോചന ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. യുവതി പ്രവേശനത്തെ ന്യായീകരിച്ചു കൊണ്ടു രംഗത്തെത്തിയ ഇടതു മുന്നണിയിലെ ഘടക കക്ഷി നേതാക്കളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണ്.

 നൂറ് ശതമാനവും ശരി

നൂറ് ശതമാനവും ശരി

യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ശബരിമല നടയടച്ച് ആചാരപരമായ കാര്യങ്ങള്‍ കൈക്കൊണ്ട തന്ത്രികളുടെ നിലപാട് നൂറ് ശതമാനവും ശരിയാണ്. ആചാരലംഘനമുണ്ടായാല്‍ വിധി പ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. തന്ത്രികളെ ആക്ഷേപിക്കുക വഴി പ്രശ്‌നം വീണ്ടും വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 ഒറ്റക്കെട്ടായി നേരിടും

ഒറ്റക്കെട്ടായി നേരിടും

സര്‍ക്കാര്‍ വിശ്വാസ സമൂഹത്തോട് യുദ്ധപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഒരു മതത്തിന്റെ മാത്രമല്ല എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ക്കെതിരായ വെല്ലുവിളിയാണിത്. കേരളം ഇതിനെ ഒറ്റക്കെട്ടായി നേരിടും. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കും.
#SaveSabarimala
#ആചാരംസംരക്ഷിക്കുക

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sabarimala women entry chennithala against pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X